07 JULY 2025
Sarika KP
Image Courtesy: Soumyabrata Roy/NurPhoto via Getty Images
ഇലക്കറികൾ കഴിക്കുന്നത് ഏറെ നല്ലതാണ്. ശരീരത്തിന് ആവശ്യമായ ഏറെ പോഷകങ്ങൾ അടങ്ങിയ ഒന്നാണിത്.
മഗ്നീഷ്യം, ഫോസ്ഫറസ്, വൈറ്റമിനുകൾ തുടങ്ങിയ പല പ്രധാനപ്പെട്ട ഘടകങ്ങളും ഇലക്കറികളിൽ അടങ്ങിയിട്ടുണ്ട്.
എന്നാൽ കർക്കിടക മാസത്തിൽ മുരിങ്ങയില കഴിയ്ക്കരുതെന്നാണ് നാം പൊതുവേ കേൾക്കാറ്. ഇതിൽ വിഷമുണ്ടെന്നാണ് പറയുന്നത്
മുരിങ്ങയില വിഷം വലിച്ചെടുക്കുന്നത് തടിയിലൂടെയും ഇത് മഴക്കാലത്ത് പുറന്തള്ളുന്നത് വിഷം ആണെന്നും ഇതിന്റെ ഇലകളിലും വിഷം അടങ്ങിയിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്.
വാസ്തവത്തിൽ മുരിങ്ങയിലയിൽ വലിയതോതിൽ സെല്ലുലോസ് അടങ്ങിയിട്ടുണ്ട്. ഇത് ദഹിക്കണമെങ്കിൽ സെല്ലുലൈസ് എന്ന ഒരു എൻസൈം ആവശ്യമാണ്.
എന്നാൽ മനുഷ്യ ശരീരത്തിൽ മുരിങ്ങയിലയിൽ അടങ്ങിയ സെല്ലുലോസ് ദഹിക്കാനുള്ള സെല്ലുലൈസ് എന്ന എൻസൈം നിർമ്മിക്കപ്പെടുന്നില്ല.
കഴിക്കുന്നതോടെ ദഹനത്തിൽ ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം. ഇത്തരം ഘട്ടത്തിൽ മുരിങ്ങയില കഴിച്ചാൽ ദഹിയ്ക്കാൻ പ്രയാസം നേരിടും.
മഴക്കാലത്ത് ശരീരത്തിന് ചൂട് നൽകുന്നതിനായി കൊഴുപ്പ് ആവശ്യമാണ്. മുരിങ്ങയില ശരീരത്തിൽ കൊഴുപ്പ് വലിച്ചെടുക്കുന്നതിനെ തടയുന്നു.