രാവിലെയുണ്ടാവുന്ന ബ്ലോട്ടിങ് എങ്ങനെ ഒഴിവാക്കാം?

07 July 2025

Abdul Basith

Pic Credit: Unsplash

ഉറക്കം എഴുന്നേൽക്കുമ്പോൾ തന്നെ ബ്ലോട്ടിങ് ഉണ്ടാവുന്ന ചിലരുണ്ട്. ഇത് നിയന്ത്രിക്കാൻ സഹായിക്കുന്ന ചില മാർഗങ്ങളുണ്ട്. അവയിൽ ചിലത് പരിശോധിക്കാം.

ബ്ലോട്ടിങ്

ഭക്ഷണം കഴിക്കുമ്പോൾ കുറച്ച് വീതം കൂടുതൽ സമയങ്ങളായി കഴിക്കുക. ഇത് ദഹനനത്തിന് സഹായകമാവുകയും ബ്ലോട്ടിങ് കുറയ്ക്കുകയും ചെയ്യും.

ഭക്ഷണം

എന്ത് കഴിക്കുന്നു എന്നതും പ്രധാനമാണ്. ബ്ലോട്ടിങിന് കാരണമാവുന്ന പാൽ ഉത്പന്നങ്ങളും കാർബണേറ്റഡ് ഡ്രിങ്കുകളും ഡയറ്റിൽ  നിയന്ത്രിക്കുക.

ശ്രദ്ധ

പ്രോബയോട്ടിക്സ് കൂടുതലായി അടങ്ങിയ ഭക്ഷണം ഡയറ്റിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. യോഗർട്ട്, തൈര് തുടങ്ങിയവ കഴിക്കാവുന്നതാണ്.

പ്രോബയോട്ടിക്സ്

വെള്ളം കുടിയ്ക്കേണ്ടത് വളരെ അത്യാവശ്യമാണ്. ആവശ്യത്തിലധികമുള്ള സോഡിയം ഒഴിവാക്കാൻ ദിവസം എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക.

വെള്ളം

നാരങ്ങയോ വെള്ളരിക്കയോ ഇട്ട വെള്ളം കുടിയ്ക്കുന്നതും ബ്ലോട്ടിങ് നിയന്ത്രിക്കാൻ സഹായിക്കും. ഇത് ദഹനത്തെ സഹായിക്കുന്നതാണ്.

നാരങ്ങ

ഭക്ഷണം കഴിക്കുമ്പോൾ ചവച്ചരച്ച് കഴിക്കാൻ ശ്രദ്ധിക്കുക. ഇത് കൂടുതൽ വായു ഉള്ളിലെത്താതിരിക്കാനും ബ്ലോട്ടിങ് നിയന്ത്രിക്കാനും സഹായിക്കും.

ചവയ്ക്കുക

കഴിക്കുന്നതിൻ്റെ വേഗത കുറയ്ക്കുക. സാവധാനം കഴിക്കുക. ബ്ലോട്ടിങ് നിയന്ത്രിക്കുന്നതിനൊപ്പം ഭക്ഷണം ആസ്വദിക്കാനും ഇതിലൂടെ സാധിക്കും.

വേഗത