12 JULY 2025

TV9 MALAYALAM

മുട്ട കഴിക്കുന്നതോ തലയിൽ പുരട്ടുന്നതോ മുടി വളർച്ചയ്ക്ക് നല്ലത്?

Image Courtesy: Getty Images

മുട്ട നമ്മൾ ചർമ്മത്തിനും മുടിക്കും വേണ്ടി സാധാരണ ഉപയോ​ഗിക്കാറുണ്ട്. എന്നാൽ മുടിയുടെ കാര്യത്തിൽ കഴിക്കുന്നതാണോ തലയിൽ പുരട്ടുന്നതാണോ നല്ലത്.

മുട്ട

പ്രോട്ടീൻ ബയോട്ടിൻ, എ, ഡി തുടങ്ങിയ വിറ്റാമിനുകൾ മുട്ടയിൽ ധാരാളമുണ്ട്. ഇവയെല്ലാം നിങ്ങളുടെ മുടിക്ക് വളരെ ആവശ്യമായ ഘടകങ്ങളാണ്.

വിറ്റാമിനുകൾ

മുട്ട കഴിക്കുമ്പോൾ, ഈ ഗുണങ്ങൾ നിങ്ങളുടെ ശരീരത്തിനുള്ളിലെത്തി പ്രവർത്തിക്കുകയും മുടിയുടെ വേരുകൾക്ക് പോഷണം നൽകുകയും ചെയ്യുന്നു.

കഴിക്കുമ്പോൾ

നിങ്ങൾ മുട്ടകൊണ്ടുള്ള മാസ്കുകൾ ഉപയോഗിക്കുമ്പോൾ, അവ തലയോട്ടിയിൽ പ്രവർത്തിക്കുന്നു. ഇത് മുടിയിഴകളെ മൃദുവാക്കുകയും കണ്ടീഷനിംഗ് ചെയ്യുകയും ചെയ്യുന്നു.   

തലയോട്ടിയിൽ

മുടി വളരാൻ മുട്ട കഴിക്കേണ്ടത് ആവശ്യമാണ്. മുട്ട കഴിക്കുന്നത് ഫോളിക്കിളുകളെ ആരോഗ്യകരവുമായി നിലനിർത്താൻ സഹായിക്കുന്നു.

ഫോളിക്കിൾ

മുട്ടയുടെ വെള്ളയിലെ പ്രോട്ടീൻ മുടിയുടെ പുറംതൊലി മിനുസപ്പെടുത്താൻ സഹായിക്കുന്നതിനാൽ മുട്ട മാസ്ക് പുരട്ടുന്നത് വളരെ നല്ലതാണ്.

മാസ്ക്

മുട്ടയിലെ മഞ്ഞക്കരു മുടിക്ക് ഈർപ്പവും വിറ്റാമിനുകളും നൽകുന്നു. ഇത് നിങ്ങളുടെ വരണ്ട കേടായ മുടി വീണ്ടെടുക്കാൻ സഹായിക്കുന്നു.

മഞ്ഞക്കരു

അതേസമയം മുട്ടകൊണ്ടുള്ള മാസ്ക് മുടിയിൽ അധികനേരം വയ്ക്കരുത്. കാരണം അവ നിങ്ങളുടെ മുടി വരണ്ടതാക്കുന്നു. 

വരണ്ടതാക്കും