11 JULY 2025

TV9 MALAYALAM

ഓർമ്മക്കുറവ് അലട്ടുന്നുണ്ടോ? മാറണം നിങ്ങളുടെ ഭക്ഷണരീതി.

Image Courtesy: Getty Images

പ്രായമാവരെ അപേക്ഷിച്ച് ചെറുപ്പക്കാരിൽ വരെ ഓർമ്മക്കുറവ് കാര്യമായി ബാധിച്ചിരിക്കുന്നു. അതിനാൽ ഭക്ഷണത്തിൽ വരുത്തേണ്ട മാറ്റങ്ങൾ നോക്കാം.

ഓർമ്മക്കുറവ്

നല്ല കൊഴുപ്പ്, ആന്റിഓക്‌സിഡന്റുകൾ, ഫോളേറ്റ് എന്നിവയാൽ സമ്പന്നമായ അവക്കാഡോ ഓർമ്മ, ഏകാഗ്രത, തലച്ചോറിന്റെ പ്രവർത്തനം എന്നിവ മെച്ചപ്പെടുത്തുന്നു.

അവക്കാഡോ

കഫീനും ആന്റിഓക്‌സിഡന്റുകളുമുള്ള കാപ്പി തലച്ചോറിന് നല്ലതാണ്. മാനസികാവസ്ഥ, ശ്രദ്ധ എന്നിവ മെച്ചപ്പെടുത്തും. എന്നാൽ അമിതമാക്കരുത്. പരമാവധി മൂന്ന് കപ്പ് വരെ.

കാപ്പി

സാൽമൺ, മത്തി, ട്രൗട്ട് തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങളിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ കൂടുതലാണ്, ഇത് തലച്ചോറിന്റെയും വളർച്ചയെ പ്രോത്സാഹിപ്പിക്കും.

മത്സ്യം

മുട്ട പ്രോട്ടീന്റെ നല്ല ഉറവിടം മാത്രമല്ല, തലച്ചോറിന് ഗുണം ചെയ്യുന്ന കോളിൻ, ബി വിറ്റാമിനുകൾ, ഫോളേറ്റ് തുടങ്ങിയ പോഷകങ്ങളാലും സമ്പുഷ്ടമാണ്.  

മുട്ട

ആന്തോസയാനിനുകൾ അടങ്ങിയ ബ്ലൂബെറി തലച്ചോറിലെ കോശങ്ങൾ തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്തി പഠനം, ഓർമ്മശക്തി എന്നിവ വർദ്ധിപ്പിക്കുകയും ചെയ്യും.

ബ്ലൂബെറി

കുർക്കുമിൻ അടങ്ങിയ മഞ്ഞൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഓർമ്മശക്തി വർദ്ധിപ്പിക്കുകയും, വിഷാദം കുറയ്ക്കുകയും, ചെയ്യുന്നു.

മഞ്ഞൾ

 ബ്രോക്കോളി കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തിനും മികച്ച ഓർമ്മശക്തിക്കും നല്ലതാണ്. കാരണം ഇതിൽ വിറ്റാമിൻ കെ ധാരാളമുണ്ട്.  

ബ്രോക്കോളി