11 July 2025

ASWATHY BALACHANDRAN

സാലഡ്- സ്മൂത്തി ഡയറ്റ് മടുത്തെങ്കിൽ ഇതൊന്നു നോക്കൂ...

Image Courtesy: Freepik

വെജിറ്റബിൾ സ്റ്റിർ ഫ്രൈ വളരെ കുറഞ്ഞ സമയം കൊണ്ട് എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു വിഭവമാണ്. തിരക്കുള്ള സമയങ്ങളിൽ പാചകം ചെയ്യാൻ ഉചിതം

എളുപ്പവും വേഗവും

കുറഞ്ഞ എണ്ണയിൽ, ഉയർന്ന ചൂടിൽ പെട്ടെന്ന് പാചകം ചെയ്യുന്നതിനാൽ പച്ചക്കറികളുടെ പോഷകഗുണങ്ങളും ഫ്രഷ്നസ്സും നഷ്ടപ്പെടാതെ നിലനിർത്തും.

ആരോഗ്യകരം

 സോയാ സോസ്, ഓയിസ്റ്റർ സോസ്, വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് എന്നിവയുടെ കൂട്ടുകൾ ഈ വിഭവത്തിന് ഒരു പ്രത്യേക ഏഷ്യൻ രുചി നൽകുന്നു.

രുചി

വോക്കിലോ വലിയ പാനിലോ ഉയർന്ന തീയിൽ വളരെ കുറഞ്ഞ എണ്ണയിൽ പച്ചക്കറികൾ നിരന്തരം ഇളക്കി വേഗത്തിൽ പാചകം ചെയ്യുന്നതാണ് ഇതിന്റെ പ്രധാന രീതി.

പാചകരീതി

പച്ചക്കറികൾ അധികം വേവിക്കാത്തതുകൊണ്ട് അവയിലെ വിറ്റാമിനുകളും ധാതുക്കളും നഷ്ടപ്പെടാതെ ശരീരത്തിന് ലഭിക്കുന്നു.

പോഷകം

നാരുകൾ ധാരാളം അടങ്ങിയിരിക്കുന്നതും എണ്ണ കുറവായതുകൊണ്ടും ദഹനപ്രശ്നങ്ങളില്ലാതെ എളുപ്പത്തിൽ ദഹിക്കുന്ന വിഭവമാണിത്.

ദഹനത്തിന്

സ്റ്റിർ ഫ്രൈ ചോറിനൊപ്പമോ നൂഡിൽസിനൊപ്പമോ സൈഡ് ഡിഷായി വിളമ്പാൻ സാധിക്കും. വെറുതെ കഴിക്കാനും ഇത് നല്ലതാണ്.

ചോറിനൊപ്പം

നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് സോസുകളുടെ അളവിലും തരത്തിലും മാറ്റങ്ങൾ വരുത്താം. സ്പൈസി ആക്കണമെങ്കിൽ ചില്ലി സോസ് ചേർക്കാം.

സോസുകൾ