26 June 2026

Nithya V

വീട് ചെറുതാണോ? എങ്കിൽ ലുക്കും കൂടും, പോക്കറ്റും ചോരില്ല

Photo Credit: Getty Images

നിർമാണച്ചെലവ് കുതിച്ചുയരുന്ന ഈ കാലഘട്ടത്തിൽ, കുറഞ്ഞ സ്ഥലത്ത് എല്ലാ സൗകര്യങ്ങളുമുള്ള ചെറിയ വീടുകൾ നിർമിക്കുന്നതിനാണ് ഇന്ന് മുൻഗണന.

ചെറിയ വീട്

വലിയ സാമ്പത്തിക ബാധ്യതകളില്ലാതെ, സമാധാനത്തോടെ ജീവിക്കാൻ ഇത്തരം വീടുകളാണ് ഉത്തമമെന്ന് തിരിച്ചറിവ് ഇന്ന് പലർക്കുമുണ്ട്.

തിരിച്ചറിവ്

ചെറിയ വീടുകൾക്ക് മുറികളുടെ വിസ്തീർണ്ണം കൃത്യമായിരിക്കണം. ഉദാഹരണത്തിന്, ഒരു സാധാരണ ചെറിയ വീടിന്റെ കിടപ്പുമുറിക്ക് 12x10 അടി വിസ്തീർണ്ണമാണ് ഏറ്റവും അനുയോജ്യം.

വിസ്തീർണം

ഇത് മുറിയിൽ ആവശ്യത്തിന് സ്ഥലം നൽകുകയും ചെയ്യും, എന്നാൽ അനാവശ്യമായി സ്പേസ് നഷ്ടപ്പെടുത്തുകയുമില്ല.

സ്പേസ്

അടുക്കളയിലെ സിങ്ക്, അടുപ്പ്, ഫ്രിഡ്ജ് എന്നിവ പരസ്പരം എളുപ്പത്തിൽ കൈയെത്തുന്ന രീതിയിലുള്ള 'വർക്ക് ട്രയാംഗിൾ' ക്രമീകരണത്തിൽ ഡിസൈൻ ചെയ്യുക.

ഡിസൈൻ

അതുപോലെ, സ്ഥലം ലാഭിക്കാൻ ഒന്നിലധികം ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന  ഫർണിച്ചറുകൾ നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്.

ഫർണിച്ചർ

അടിയിൽ സാധനങ്ങൾ സൂക്ഷിക്കാൻ സൗകര്യമുള്ള ബെഡ്ഡുകൾ, ഫോൾഡ് ചെയ്യാവുന്ന ഡൈനിങ് ടേബിളുകൾ, സോഫാ കം ബെഡ് എന്നിവ ചെറിയ വീടുകൾക്ക് മികച്ചതാണ്.

മികച്ചത്

അനാവശ്യമായ ഭിത്തികൾ ഒഴിവാക്കി ഹാൾ, ഡൈനിങ് ഏരിയ, കിച്ചൻ എന്നിവ ഓപ്പൺ ശൈലിയിൽ നൽകുന്നതും വീടിന് വിശാലത നൽകും.

മഞ്ഞൾ