27 JUNE 2026

NEETHU VIJAYAN

വണ്ണം കുറയ്ക്കാം! ട്രെൻഡായി റാഗി ബനാന സ്മൂത്തി; തയ്യാറാക്കാം

Image Courtesy: Getty Images 

വണ്ണം കുറയ്ക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റുന്നവരാണ് മിക്ക ആളുകളും. വണ്ണ കുറയുകയും വേണം ആരോ​ഗ്യം പോവുകയും ചെയ്യരുത് എന്നുള്ളത് നിർബന്ധമാണ്.

 വണ്ണം കുറയാൻ

ഇത്തരക്കാർക്ക് വെറും 5 മിനിറ്റിൽ ഒരു ഹെൽത്തി ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കിയാലോ. വേറൊന്നുമല്ല, നമ്മുടെ ട്രെൻഡായി റാഗി ബനാന സ്മൂത്തി തയ്യാറാക്കിയാലോ.

സ്മൂത്തി

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും ജിമ്മിൽ പോകുന്നവർക്കും ഒരുപോലെ അനുയോജ്യമായ പ്രോട്ടീൻ-ഫൈബർ ബ്രേക്ക്ഫാസ്റ്റാണിത്.

പ്രോട്ടീൻ-ഫൈബർ

റാഗിപ്പൊടി: 2 ടേബിൾ സ്പൂൺ, പഴുത്ത പഴം: 1 എണ്ണം, ബദാം, പാൽ: 1 കപ്പ്, ഈന്തപ്പഴം/തേൻ: മധുരത്തിന് ആവശ്യത്തിന് ഇതാണ് സ്മൂത്തിക്ക് ആവശ്യമായ ചേരുവകൾ.

ചേരുവകൾ

ആദ്യം റാഗിപ്പൊടി അല്പം വെള്ളം ചേർത്ത് കട്ടയില്ലാതെ വേവിച്ച് കുറുക്കിയെടുക്കുക. ശേഷം ഇത് നന്നായി തണുക്കാൻ അനുവദിക്കണം.

കുറുക്കിയെടുക്കുക

മിക്സിയുടെ ജാറിലേക്ക് തണുത്ത റാഗിപ്പൊടി കുറുക്കിയത്, അരിഞ്ഞുവെച്ച പഴം, തണുത്ത പാൽ, ബദാം, മധുരത്തിനായി കുരു കളഞ്ഞ ഈന്തപ്പഴം അല്ലെങ്കിൽ തേൻ എന്നിവ ചേർക്കുക.

അരച്ചെടുക്കാം

സൂപ്പർ ഹെൽത്തി റാഗി ബനാന സ്മൂത്തി റെഡി! മുകളിൽ അല്പം ബദാമോ കശുവണ്ടിയോ ചേർത്ത് തണുപ്പോടെ കഴിക്കാം. ഇത് ദീർഘനേരം വിശപ്പ് നിയന്ത്രിക്കും.

സ്മൂത്തി റെഡി