AUG 2025

ASWATHY BALACHANDRAN

കാഴ്ച കൂട്ടും കാൻസർ മാറ്റും, തക്കാളി കഴിച്ചോളൂ

 Image Courtesy: Getty Images

തക്കാളിയിൽ അടങ്ങിയിട്ടുള്ള ലൈക്കോപീൻ ഹൃദയസംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുന്നു.

ഹൃദയാരോഗ്യം

തക്കാളിയിലുള്ള നാരുകൾ ദഹനപ്രക്രിയയെ മെച്ചപ്പെടുത്തുകയും മലബന്ധം ഒഴിവാക്കുകയും ചെയ്യും.

ദഹനം

വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ശരീരത്തിൻ്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ തക്കാളി സഹായിക്കും.

രോഗപ്രതിരോധം

വിറ്റാമിൻ എയും ബീറ്റാ കരോട്ടിനും ഉള്ളതുകൊണ്ട് കാഴ്ചശക്തി മെച്ചപ്പെടുത്താനും കണ്ണിൻ്റെ ആരോഗ്യത്തിനും തക്കാളി നല്ലതാണ്.

കാഴ്ചശക്തി

തക്കാളിയിലെ ആന്റിഓക്‌സിഡന്റുകൾ ചർമ്മത്തെ സംരക്ഷിക്കുകയും ചെറുപ്പം നിലനിർത്താൻ സഹായിക്കുകയും ചെയ്യും.

ചർമ്മം

ലൈക്കോപീൻ ചിലതരം കാൻസറുകൾ, പ്രത്യേകിച്ച് പ്രോസ്റ്റേറ്റ്, സ്തനാർബുദം എന്നിവ തടയാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.

കാൻസർ

തക്കാളി വേവിച്ച് കഴിക്കുമ്പോഴാണ് അതിലെ ലൈക്കോപീൻ ശരീരം നന്നായി ആഗിരണം ചെയ്യുന്നത്.

വേവിച്ച്

തക്കാളിക്ക് അസിഡിക് സ്വഭാവമുള്ളതിനാൽ അസിഡിറ്റിയുടെ പ്രശ്നമുള്ളവർ അമിതമായി കഴിക്കുന്നത് ഒഴിവാക്കണം.

അസിഡിറ്റി