Abdul Basith

Pic Credit: Pexels

പാകം ചെയ്യാത്ത സവാള കഴിക്കുമ്പോൾ ശ്രദ്ധിക്കണേ

Abdul Basith

Pic Credit: Pexels

12 December 2025

സവാള നമ്മുടെ ഭക്ഷണക്രമത്തിൽ നിന്ന് ഒഴിവാക്കാൻ കഴിയാത്തതാണ്. നമ്മുടെ പല ഭക്ഷണങ്ങളിലും സവാള ഒരു അവിഭാജ്യ ഘടകമാണ്.

സവാള

പാകം ചെയ്യാത്ത സവാളയും നമുക്ക് പ്രിയങ്കരം തന്നെ. പൊറോട്ടയും ബീഫിനുമൊപ്പം സവാളയും കൂടി ഉണ്ടെങ്കിലേ ആ കോമ്പോ പൂർത്തിയാവൂ.

പാകം ചെയ്യാത്ത സവാള

എന്നാൽ, പാകം ചെയ്യാത്ത സവാള കഴിക്കുന്നത് അത്ര നല്ലതല്ല. ഈ രീതി പതിവാക്കിയാൽ ഉണ്ടായേക്കാവുന്ന ചില ആരോഗ്യപ്രശ്നങ്ങളുണ്ട്.

ആരോഗ്യപ്രശ്നം

ഏറ്റവും പ്രധാനമായുള്ളത് ദഹനപ്രശ്നങ്ങളാണ്. പാകം ചെയ്യാത്ത സവാള ദഹിക്കാൻ കുറച്ച് ബുദ്ധിമുട്ടാണ്. ഇത് ദഹനപ്രശ്നങ്ങളുണ്ടാക്കും.

ദഹനം

ദഹനപ്രശ്നങ്ങളുണ്ടായാൽ ഗ്യാസ് ട്രബിൾ, വയറുവേദന തുടങ്ങി പലതരം ബുദ്ധിമുട്ടുകളുണ്ടാവും. അളവ് കുറച്ച് സവാള കഴിക്കാം.

ഗ്യാസ്

പാകം ചെയ്യാത്ത സവാള കഴിക്കുന്നത് ആസിഡ് റിഫ്ലക്സിനും കാരണമായേക്കാം. നെഞ്ചെരിച്ചിൽ അടക്കമുള്ള മറ്റ് ആരോഗ്യപ്രശ്നങ്ങളുമുണ്ടാവാം.

ആസിഡ് റിഫ്ലക്സ്

പാകം ചെയ്യാത്ത സവാള കഴിക്കുന്നത് അലർജിയ്ക്കുള്ള കാരണമായേക്കാനും സാധ്യതയുണ്ട്. വീക്കം, ചൊറിച്ചിൽ എന്നിവ അടക്കം ഉണ്ടായേക്കാം.

അലർജി

സവാളയിൽ ആൻ്റി പ്ലേറ്റ്ലറ്റ് ഇഫക്ടുകളുണ്ട്. രക്തം നേർപ്പിക്കാനുള്ള കഴിവുള്ളതിനാൽ പാകം ചെയ്യാത്ത സവാള രക്തസ്രാവം ഉണ്ടാക്കിയേക്കാം.

രക്തസ്രാവം