12 December 2025
Nithya V
Image Courtesy: Getty Images
പ്രമേഹം നിയന്ത്രിക്കാൻ പഞ്ചസാരയ്ക്ക് പകരം ശർക്കര ഉപയോഗിക്കുന്നത് നല്ലതാണെന്ന ധാരണ പലർക്കുമുണ്ട്. എന്നാൽ ഇത് നല്ലതാണോ?
കരിമ്പ് നീര് കുറുക്കിയാണ് ശർക്കര ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ ശർക്കരയുടം, അടിസ്ഥാന ഘടന പഞ്ചസാരയുടേത് തന്നെയാണ്.
ശർക്കരയിൽ സുക്രോസ് അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുമ്പോൾ പഞ്ചസാര പോലെ തന്നെ രക്തത്തിലെ ഗ്ലൂക്കോസ് നില ഉയർത്തുന്നു.
കൂടാതെ, ശർക്കരയിലെ ഉയർന്ന ഗ്ലൈസെമിക് ഇൻഡക്സ് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടാൻ കാരണമാകുന്നു.
ഇത് പ്രമേഹരോഗികൾക്ക് നല്ലതല്ല. അവരിലെ ഹൃദയം, വൃക്ക, കണ്ണുകൾ, നാഡികൾ എന്നിവയുടെ പ്രവർത്തനങ്ങൾക്ക് ദോഷം ചെയ്യും.
പഞ്ചസാരയ്ക്ക് പകരം ശർക്കര എന്ന ധാരണ നല്ലതല്ല. കാരണം, ഒരു സ്പൂൺ ശർക്കരയിൽ ഏകദേശം 4-5 ഗ്രാം പഞ്ചസാര അടങ്ങിയിട്ടുണ്ട്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് ഇടയ്ക്കിടെ കൂടുന്നത് എച്ച്ബിഎ1സി ലെവൽ വർധിക്കുന്നതിനും ഹൃദ്രോഗങ്ങൾക്കും കാരണമാകും.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ്, ടിവി9 മലയാളം സ്ഥിരീകരിക്കുന്നില്ല.