29 March 2026

Nithya V

ഈർക്കിലി അച്ചാർ കഴിച്ചിട്ടുണ്ടോ? റെസിപ്പി പിടിച്ചോ

Image Credit: Getty Images, Social Media

മലയാളികളുടെ പ്രിയപ്പെട്ട വിഭവമാണ് അച്ചാറുകൾ. നാരങ്ങ, മാങ്ങ, ഇഞ്ചി തുടങ്ങി പലതും അച്ചാറിട്ട് കഴിക്കാറുണ്ട്. എന്നാൽ ഈർക്കിലിയോ?

അച്ചാർ

പണ്ട് കാലങ്ങളിൽ വീടുകളിൽ വളരെ സാധാരണമായിരുന്ന ഈർക്കിലി അച്ചാർ തയ്യാറാക്കുന്നത് എങ്ങനെയെന്ന് അറിഞ്ഞാലോ.. റെസിപ്പി ഇതാ...

ഈർക്കിലി അച്ചാർ

ഈർക്കിൽ, നല്ലെണ്ണ, കടുക്, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, മുളകുപൊടി, മഞ്ഞൾപൊടി, കായപ്പൊടി, ഉലുവപ്പൊടി, വിനാ​ഗിരി, ഉപ്പ്, കറിവേപ്പില

ചേരുവകൾ

വളരെ ഇളപ്പമുള്ള ഈർക്കിൽ തിരഞ്ഞെടുത്ത് ചെറിയ നീളത്തിൽ മുറിച്ചെടുക്കുക. ശേഷം നന്നായി വൃത്തിയാക്കി കഴുകുക.

വൃത്തിയാക്കുക

ചീനച്ചട്ടിയിൽ നല്ലെണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് അരിഞ്ഞു വെച്ചിരിക്കുന്ന ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റുക.

കടുക് പൊട്ടിച്ച്

ഇതിലേക്ക് മുറിച്ച് വച്ചിരിക്കുന്ന ഈർക്കിൽ കഷ്ണങ്ങൾ ചേർത്ത് ഇളക്കുക. ഈർക്കിൽ ചെറുതായി വാടുന്നത് വരെ എണ്ണയിൽ ഇട്ട് വഴറ്റണം.

വഴറ്റുക

ശേഷം മുളകുപൊടി, മഞ്ഞൾപ്പൊടി, കായപ്പൊടി, ഉലുവപ്പൊടി എന്നിവ ചേർത്ത് പച്ചമണം മാറുന്നത് വരെ ഇളക്കുക.

പൊടികൾ

ഇതിലേക്ക് ആവശ്യത്തിന് ഉപ്പും വിനാഗിരിയും ചേർക്കുക. അച്ചാർ നന്നായി തിളച്ച് എണ്ണ തെളിഞ്ഞു വരുമ്പോൾ തീ ഓഫ് ചെയ്യാം.

റെഡി