29 March 2026
Aswathy Balachandran
Image Courtesy: Getty
മീൻ വൃത്തിയാക്കുക എന്നത് പലപ്പോഴും ബുദ്ധിമൂട്ടാണ്. അതും കരിമീൻ. എന്നാൽ ഇത് എളുപ്പത്തിൽ എങ്ങനെ വൃത്തിയാക്കാമെന്നു നോക്കിയാലോ?
കരിമീനിൽ മാംസ്യം കുറവാണെങ്കിലും ധാരാളം ജീവകങ്ങൾ അടങ്ങിയിരിക്കുന്നു.
ഫാറ്റി ആസിഡുകൾ ധാരാളമുള്ളതിനാൽ രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദയാഘാത സാധ്യത ലഘൂകരിക്കാനും കരിമീൻ സഹായിക്കുന്നു.
കരിമീൻ സ്ഥിരമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് അൽഷിമേഴ്സ് രോഗസാധ്യത കുറയ്ക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
കരിമീനിന്റെ പുറത്തുള്ള കറുത്ത വരകളും പുള്ളികളും സാധാരണ രീതിയിൽ കഴുകിയാൽ എളുപ്പത്തിൽ പോകാറില്ല.
സാധാരണയായി ഈ കറുത്ത നിറം കളയാൻ കരിമീൻ കല്ലിൽ ഉരച്ചാണ് വൃത്തിയാക്കാറുള്ളത്.
കല്ലിൽ ഉരയ്ക്കുന്നതിന് പകരം, ചെതുമ്പൽ കളഞ്ഞ മീൻ നാരങ്ങ വലുപ്പത്തിലുള്ള പിഴുപുളി കലക്കിയ വെള്ളത്തിൽ 10 മിനിറ്റ് ഇട്ടു വയ്ക്കുക.
10 മിനിറ്റിനു ശേഷം ഒരു കത്തി ഉപയോഗിച്ച് ചെറുതായി ചുരണ്ടിയാൽ തന്നെ കറുത്ത വരകളും കുത്തുകളും പൂർണ്ണമായും നീക്കം ചെയ്യാം.