16 July 2025
NANDHA DAS
Image Courtesy: Freepik
വായ്നാറ്റം പലരെയും അലട്ടുന്നൊരു പ്രശ്നമാണ്. പല കാരണങ്ങൾ കൊണ്ടും വായ്‌നാറ്റം ഉണ്ടാകുന്നു. ആവശ്യത്തിന് വെള്ളം കുടിക്കാത്തതും ഒരു കാരണമാണ്.
ഭക്ഷണ ശേഷം നല്ല പോലെ വായ വൃത്തിയാക്കിയില്ലെങ്കിലും വായ്‌നാറ്റം ഉണ്ടാകാം. അതിനാൽ, വായ്‌നാറ്റം അകറ്റാൻ ചെയ്യേണ്ട ചില കാര്യങ്ങൾ നോക്കാം.
വായിൽ ഉമിനീർ ഉത്പാദനം കുറയുന്നതും വായ്‌നാറ്റം ഉണ്ടാക്കാം. അതിനാൽ ധാരാളം വെള്ളം കുടിക്കുന്നത് പതിവാക്കുക.
ദിവസവും രണ്ട് നേരം പല്ല് തേക്കുന്നത് ശീലമാക്കുക. ഭക്ഷണ ശേഷം ഉടൻ വായ വൃത്തിയാക്കുക. പാലിനൊപ്പം നാവും വൃത്തിയാക്കാൻ മറക്കരുത്.
ആൻറി മൈക്രോബയൽ അല്ലെങ്കിൽ ആൻറി ബാക്ടീരിയൽ മൗത്ത് വാഷ് ഉപയോഗിച്ച് വായ കഴുകുന്നത് ബാക്ടീരിയകളെ നശിപ്പിക്കും.
വെളുത്തുള്ളി, ഉള്ളി, എരിവുള്ള വിഭവങ്ങൾ എന്നിവ വായ്‌നാറ്റത്തിന് കാരണമാകുമെന്നതിനാൽ ഇവയുടെ ഉപഭോഗം പരിമിതപ്പെടുത്തുക.
പുകവലിയും മദ്യപാനവും വായ്‌നാറ്റത്തിന് കാരണമാകും. അതിനാൽ ഇവയുടെ ഉപഭോഗവും ഒഴിവാക്കുന്നതാണ് നല്ലത്.
ഭക്ഷണ ശേഷം ഒന്നോ രണ്ടോ ഗ്രാമ്പൂ അല്ലെങ്കിൽ ഏലയ്ക്ക വായിലിട്ട് ചവയ്ക്കുന്നതും വായ്‌നാറ്റം അകറ്റാൻ സഹായിക്കും.