06 DEC 2025
Aswathy Balachandran
Image Courtesy: Unsplash
ഇരിക്കുമ്പോൾ പാദങ്ങൾ തറയിൽ വെക്കാൻ ശ്രദ്ധിക്കുക. കാൽമുട്ടുകളും ഇടുപ്പും ഒരേ നിരപ്പിൽ വരുന്ന രീതിയിൽ സീറ്റ് ക്രമീകരിക്കുക.
സീറ്റിന്റെ താങ്ങ് അപര്യാപ്തമാണെങ്കിൽ, നടുവിന് താഴെയായി ഒരു ചെറിയ തലയിണയോ ചുരുട്ടിയ ജാക്കറ്റോ കുഷ്യനോ വെച്ച് താങ്ങ് നൽകുക.
. എഴുന്നേൽക്കാൻ സാധിക്കാത്ത സാഹചര്യങ്ങളിൽ സീറ്റിലിരുന്ന് തന്നെ തോളുകൾ, കഴുത്ത്, കണങ്കാൽ എന്നീ ഭാഗങ്ങൾ ചെറുതായി കറക്കിയും സ്ട്രെച്ച് ചെയ്തും പേശികളെ അയവുള്ളതാക്കുക.
കാർ യാത്രകളിൽ ഓരോ മണിക്കൂറിലും വണ്ടി നിർത്തി പുറത്തിറങ്ങി നടക്കുക, ശരീരം നിവർത്തുക. കൂടുതൽ നേരം തുടർച്ചയായി ഇരിക്കുന്നത് പേശികളിലെ പിരിമുറുക്കം കൂട്ടും.
യാത്ര പുറപ്പെടുന്നതിന് മുമ്പ് അയഞ്ഞ വസ്ത്രങ്ങളും നടുവിന് സമ്മർദ്ദം നൽകാത്ത, സൗകര്യപ്രദമായ ഷൂസുകളും ധരിക്കുക.
ഭാരമുള്ള ബാഗുകൾ ഉയർത്തുമ്പോൾ കാൽമുട്ടുകൾ മടക്കി, ലഗേജ് ശരീരത്തോട് ചേർത്ത് പിടിച്ച് വേണം ഉയർത്താൻ.
വീലുകളുള്ള സ്യൂട്ട്‌കേസുകൾ, പാഡുകളുള്ള സ്ട്രാപ്പുകളോടുകൂടിയ ബാക്ക്പാക്കുകൾ എന്നിവ തിരഞ്ഞെടുക്കുക.
സാധിക്കുമെങ്കിൽ വിമാനത്തിലോ മറ്റ് വാഹനങ്ങളിലോ കൂടുതൽ ലെഗ് സ്‌പേസ് ലഭിക്കുന്ന സീറ്റുകൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.