07 June 2025
SARIKA KP
Image Courtesy: Freepik
ഉള്ളി മുറിക്കുമ്പോൾ കണ്ണിൽ നിന്ന് വെള്ളം വരുന്നത് പതിവ് കാഴ്ചയാണ്. ഇങ്ങനെ കണ്ണില്‍നിന്ന് വെള്ളം വരാത്തവര്‍ വിരളമാണ്.
ഉള്ളി മണ്ണിനടിയില്‍ വളരുന്നതുകൊണ്ട് കീടങ്ങള്‍ കടിക്കുകയും മറ്റ് ജീവികള്‍ നശിപ്പിക്കുകയും ചെയ്യുന്നതുകൊണ്ട് ഉള്ളിയ്ക്ക് ഒരു പ്രതിരോധ സംവിധാനം ഉണ്ട്.
സവാളയിൽ നിന്നും എൻസൈം പുറംതള്ളുന്നു. ഈ ഗ്യാസ് നമ്മളുടെ കണ്ണുനീർ ഗ്രന്ഥികളിൽ തട്ടി അതിൽ എരിച്ചിൽ ഉണ്ടാക്കുകയും കണ്ണിൽ നിന്നും വെള്ളം വരുന്നതിന് കാരണമാവുകയും ചെയ്യുന്നു
സവാള അരിയുമ്പോൾ കണ്ണിൽ നിന്നും വെള്ളം വരാതിരിക്കാൻ ചെയ്യാവുന്ന ചില എളുപ്പ വഴികളുണ്ട്. അവ ഏതെല്ലാമെന്ന് നോക്കാം.
സവാള തൊലികളഞ്ഞതിന് ശേഷം രണ്ടായി മുറിച്ച് വെള്ളത്തിൽ ഇട്ട് വെക്കുന്നത് നല്ലതാണ്. ഇത് സവാളയിൽ നിന്നും ഗ്യാസ് പുറത്തേക്ക് വരുന്നത് തടയുന്നു.
സവാളയിലെ അസിഡിറ്റി കുറയ്ക്കാൻ മറ്റൊരു ആസിഡ് ഉപയോഗിക്കാവുന്നതാണ്. ഇതിന് ഏറ്റവും നല്ലത് ആപ്പിൾ സൈഡർ വിനഗർ തന്നെ.
മൂര്‍ച്ചയുള്ള കത്തി ഉപയോഗിക്കുമ്പോള്‍ അത് സൂക്ഷ്മമായി എളുപ്പത്തില്‍ അരിയാനും, അത് രാസ പ്രക്രിയ കുറയ്ക്കുകയും ചെയ്യുന്നു.
ഉള്ളി അരിയുന്നതിന് മുന്‍പ് ഏകദേശം 30 മിനിറ്റ് ഫ്രീസറില്‍ വയ്ക്കുക. തണുത്തിരിക്കുമ്പോള്‍ എന്‍സൈമുകളുടെ പ്രവര്‍ത്തനം മന്ദഗതിയിലാക്കും.