26 May 2026

Aswathy Balachandran

പേടിസ്വപ്നം കണ്ടു ഭയക്കേണ്ട പരിഹാരം ഇതാ

 Image Courtesy: Getty Images

അവധിദിവസങ്ങളിൽ ഉൾപ്പെടെ എല്ലാ ദിവസവും ഒരേ സമയത്തുതന്നെ കിടന്നുറങ്ങാനും രാവിലെ കൃത്യസമയത്ത് എഴുന്നേൽക്കാനും ശീലിക്കുക. 

ഉറക്കസമയം

മാനസിക സമ്മർദ്ദവും അമിത ചിന്തകളുമാണ് പലപ്പോഴും പേടിസ്വപ്നങ്ങൾക്ക് കാരണമാകുന്നത്. അതിനാൽ ഉറങ്ങാൻ കിടക്കുന്നതിന് മുൻപ് മനസ്സ് ശാന്തമാക്കുക.

മനസ്സ് 

കാപ്പി, മദ്യം എന്നിവ തലച്ചോറിനെ അമിതമായി ഉത്തേജിപ്പിക്കുകയും ആഴത്തിലുള്ള ഉറക്കത്തെ തടസ്സപ്പെടുത്തുകയും ചെയ്യും. ഉറങ്ങുന്നതിന് തൊട്ടുമുൻപ് ഇവ പാടില്ല.

ഒഴിവാക്കുക

മൊബൈൽ ഫോണുകൾ, ടാബ്‌ലെറ്റുകൾ എന്നിവയിലെ ബ്ലൂ ലൈറ്റ് ഉറക്കം തടസ്സപ്പെടുത്തുന്നു. അതിനാൽ കിടക്കുന്നതിന് 60 മിനിറ്റ് മുൻപെങ്കിലും സ്ക്രീനുകൾ ഓഫ് ചെയ്യുക.

സ്ക്രീൻ ഉപയോഗം

ഉറങ്ങുന്നതിന് തൊട്ടുമുൻപ് ഭയപ്പെടുത്തുന്നതോ അസ്വസ്ഥത ഉണ്ടാക്കുന്നതോ ആയ സിനിമകൾ, വാർത്തകൾ, സോഷ്യൽ മീഡിയ ഉള്ളടക്കങ്ങൾ എന്നിവ കാണാതിരിക്കാൻ ശ്രദ്ധിക്കുക

മാറിനിൽക്കുക

സുഖകരമായ ഉറക്കത്തിന് കിടപ്പുമുറി എപ്പോഴും ഇരുണ്ടതും, ശാന്തവും, ആവശ്യത്തിന് തണുപ്പുള്ളതുമായിരിക്കണം.

കിടപ്പുമുറി

നിങ്ങൾ എപ്പോഴാണ് ഉറങ്ങാൻ കിടന്നത്, എപ്പോഴൊക്കെയാണ് പേടിസ്വപ്നം കണ്ട് ഉണർന്നത്, അന്നേ ദിവസം നിങ്ങൾക്കുണ്ടായ മാനസികാവസ്ഥ എന്നിവ ഒരു ഡയറിയിൽ രേഖപ്പെടുത്തുക. 

സ്ലീപ്പ് ഡയറി

ജീവിതശൈലിയിൽ മാറ്റം വരുത്തിയിട്ടും പേടിസ്വപ്നങ്ങൾ മാറുന്നില്ലെങ്കിൽ ഒരു സ്ലീപ്പ് സ്പെഷ്യലിസ്റ്റിനെയോ സൈക്കോളജിസ്റ്റിനെയോ കണ്ട് കൗൺസിലിംഗ് തേടുക

വിദഗ്ദ്ധ സഹായം