7 March 2026

Jayadevan A M

പാചക വാതക ഉപയോഗം എങ്ങനെ കുറയ്ക്കാം?

Image Courtesy: Getty, PTI

പണ്ട് വിറക് അടുപ്പുകളിലായിരുന്നു പാചകം. എന്നാല്‍ കാലം മാറി. ഇന്ന്‌ ഗ്യാസ് ഉപയോഗിച്ചാണ് ഇന്ന് പലരും പാചകം ചെയ്യുന്നത്‌.

പാചക വാതകം

സിലിണ്ടറുകളുടെ വില 60 രൂപ വര്‍ധിച്ചതായുള്ള റിപ്പോര്‍ട്ട് സാധാരണക്കാരെ ആശങ്കയിലാഴ്ത്തുകയാണ്. ഈ സാഹചര്യത്തില്‍ പാചക വാതകം ലാഭിക്കാനുള്ള ചില മാര്‍ഗങ്ങള്‍ നോക്കാം

നിരക്ക് വര്‍ധനവ്‌

സ്റ്റൗ കത്തിച്ചതിന് ശേഷം പാചകത്തിന് വേണ്ട പച്ചക്കറിയും മറ്റും ഒരുക്കുന്നത് ചിലരുടെ ശീലമാണ്. ഇത് ഗ്യാസ് പാഴാകാന്‍ കാരണമാകും. എല്ലാം ഒരുക്കിവച്ചതിന് ശേഷം സ്റ്റൗ കത്തിക്കുക

 തയ്യാറെടുപ്പുകൾ

ഗ്യാസ് ലാഭിക്കാന്‍ പ്രഷര്‍ കുക്കര്‍ സഹായിക്കും. പ്രഷര്‍ കുക്കറില്‍ ഭക്ഷണം വേഗത്തില്‍ വേകും. പരിപ്പ്, കിഴങ്ങ് തുടങ്ങിയവയ്ക്ക് പ്രഷര്‍ കുക്കര്‍ ഉപയോഗിക്കുക

പ്രഷർ കുക്കർ

ഗ്യാസ് ലാഭിക്കാന്‍ ഫ്രിഡ്ജില്‍ വെച്ച ഭക്ഷ്യവസ്തുക്കള്‍ ഉടന്‍ പുറത്തെടുത്ത് ചൂടാക്കരുത്. കുറച്ചു നേരം ഫ്രിഡ്ജില്‍ നിന്ന് പുറത്തുവയ്ക്കുക. എന്നിട്ട് മാത്രം വേവിക്കുക

ഫ്രിഡ്ജിൽ

ബർണറുകൾ വൃത്തിയായി സൂക്ഷിക്കുക. ബർണറുകളിൽ അഴുക്കോ കരിയോ പിടിച്ചിട്ടുണ്ടെങ്കിൽ അത് ഇന്ധനഷ്ടത്തിന് കാരണമായേക്കാം

ബർണറുകൾ

ചെറിയ അളവില്‍ ഭക്ഷണം ചെയ്യുന്നതിന് വലിയ പാത്രങ്ങള്‍ ഉപയോഗിക്കുന്ന ശീലം ചിലര്‍ക്കുണ്ട്. ഇത് ഒഴിവാക്കുക. ചെറിയ വിഭവങ്ങള്‍ക്ക് ചെറിയ പാത്രങ്ങളാണ് ഉചിതം

പാത്രങ്ങള്‍

പാത്രം മൂടിവെച്ച് പാചകം ചെയ്യുക. തുറന്നുവെച്ച് പാചകം ചെയ്യുന്നതിലൂടെ ചൂട് പുറത്തേക്ക് പോവുകയും, പാചകത്തിന് കൂടുതല്‍ സമയം വേണ്ടിവരുകയും ചെയ്യും

മൂടിവെച്ച് പാചകം