18 June 2025
NANDHA DAS
Image Courtesy: Freepik
പ്രോട്ടീനുകളുടെയും വിറ്റാമിനുകളുടെയും കലവറയാണ് മുട്ട. ചിലർ മുട്ടയുടെ വെള്ള മാത്രം കഴിക്കുന്നവരാണ്. ശരിക്കും മുട്ടയുടെ വെള്ളയാണോ മഞ്ഞയാണോ കൂടുതൽ നല്ലത്?
മുട്ട വെള്ളയിൽ കലോറിയും കൊഴുപ്പും കുറവാണ്. കൂടാതെ, ഇവ പ്രോട്ടീൻ, അമിനോ ആസിഡ് എന്നിവയുടെ മികച്ച ഉറവിടമാണ്.
അതുപോലെ തന്നെ, മുട്ടയുടെ വെള്ളയിൽ കൊളസ്‌ട്രോൾ അടങ്ങിയിട്ടില്ല. അതിനാൽ, ഹൃദ്രോഗ സാധ്യതയുള്ളവര്‍ക്ക് ഇത് ഗുണം ചെയ്യും.
പ്രോട്ടീൻ ധാരാളം അടങ്ങിയിട്ടുണ്ടെങ്കിലും മുട്ടയിൽ വിറ്റാമിനുകൾ, ധാതുക്കൾ, ഫോളേറ്റ്, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവ കുറവാണ്.
അതേസമയം, മുട്ട മഞ്ഞ വിറ്റാമിനുകൾ, ധാതുക്കൾ, ഒമേഗ 3 ഫാറ്റി ആസിഡുകൾ തുടങ്ങിയ അവശ്യ പോഷകങ്ങളാൽ സമ്പുഷ്ടമാണ്.
തലച്ചോറിന്റെ ആരോഗ്യത്തിനും, മെറ്റബോളിസം വർധിപ്പിക്കാനും, കരളിന്റെ ആരോഗ്യം സംരക്ഷിക്കാനുമെല്ലാം ഇത് വളരെ നല്ലതാണ്.
അതിനാൽ, മുട്ടയുടെ വെള്ളയും മഞ്ഞയും ആരോഗ്യത്തിന് നല്ലത് തന്നെയാണ്. വെള്ളയിൽ പ്രോട്ടീൻ കൂടുതലാണെങ്കിൽ മഞ്ഞയിൽ വിറ്റാമിനുകൾ ഉണ്ട്.
മുട്ടയുടെ വെള്ളയ്ക്കും മഞ്ഞയ്ക്കും അതിന്റേതായ നല്ല വശങ്ങളും ദോഷവശങ്ങളും ഉണ്ട്. മിതമായ അളവിൽ രണ്ടും കഴിക്കുന്നത് നല്ലതാണ്.