18 June 2025
TV9 MALAYALAM
Image Courtesy: Getty
ഏത് പ്രായവിഭാഗത്തിലുള്ളവര്‍ക്കും ആരോഗ്യപ്രശ്‌നങ്ങളുണ്ടാകാം. ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവപ്പെടുമ്പോള്‍ തന്നെ ഡോക്ടറെ കാണണം
ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നതുപ്രകാരം ചെക്ക് അപ്പിന് എത്തേണ്ടത് പ്രധാനമാണ്. അലംഭാവം അപകടത്തിലേക്ക് നയിക്കാം.
ആരോഗ്യപ്രശ്‌നമില്ലാത്തവരാണെങ്കില്‍ പോലും ഇടയ്‌ക്കെങ്കിലും ഡോക്ടറുടെ അടുത്ത് ചെക്ക് അപ്പിന് വിധേയരാകുന്നത് നല്ലതാണ്
45 വയസിന് താഴെയുള്ളവരാണെങ്കില്‍ ഒന്നോ രണ്ടോ വര്‍ഷം കൂടുമ്പോഴെങ്കിലും ഡോക്ടറെ കാണുന്നത് നല്ലതാണെന്നാണ് റിപ്പോര്‍ട്ടുകള്‍
നിങ്ങള്‍ 45 വയസ് തികഞ്ഞവരാണെങ്കില്‍ എല്ലാ വര്‍ഷവും ഡോക്ടറെ കാണുന്നതാണ് ഉചിതമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്
പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളുണ്ടെങ്കില്‍ ആരോഗ്യാവസ്ഥയെ അടിസ്ഥാനമാക്കി ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്നതുപോലെ നിര്‍ബന്ധമായും ചികിത്സയ്ക്ക് വിധേയരാകണം
ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്നതുപോലെ പരിശോധനയ്ക്ക് വിധേയരായില്ലെങ്കില്‍ അത് അത്യന്തം അപകടകരമാകും. അതുകൊണ്ട് അലംഭാവം അരുത്
വിവരദായിക ഉദ്ദേശങ്ങള്‍ക്ക് മാത്രമാണ് ഈ ലേഖനം തയ്യാറാക്കിയിരിക്കുന്നത്. ഇത് ഒരിക്കലും പ്രൊഫഷണല്‍ മെഡിക്കല്‍ ഉപദേശത്തിന് പകരമല്ല