18 JUNE 2025

SHIJI MK

Image Courtesy: Getty Images

കരളിനെ സംരക്ഷിക്കാന്‍ ഈ പാനീയങ്ങള്‍ കുടിക്കാം

നമ്മുടെ ശരീരത്തിലെ എല്ലാ അവയവങ്ങളും നന്നായി പ്രവര്‍ത്തിക്കുന്നതിനായി നല്ല ആഹാരം കഴിക്കണം. കരളിന് വേണ്ടി എന്തെല്ലാം വേണമെന്ന് നോക്കാം.

കരള്‍

മാതളം ജിഞ്ചര്‍ ജ്യൂസില്‍ ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിരിക്കുന്നു. ഇത് കരളിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്.

മാതളം

പതിവായി കോഫി കുടിക്കുന്നത് ഫാറ്റി ലിവര്‍ പ്രശ്‌നങ്ങളും കരള്‍ രോഗങ്ങള്‍ തടയുന്നതിനും നിങ്ങളെ സഹായിക്കുന്നു.

കോഫി

ഗ്രീന്‍ ടീയില്‍ ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ ഉണ്ട്. ഇത് കരൡലെ വിഷാംശം നീക്കം ചെയ്യാന്‍ സഹായിക്കുന്നു.

ഗ്രീന്‍ ടീ

നൈട്രേറ്റുകളും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയ ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കുന്നത് കരളിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.

ബീറ്റ്‌റൂട്ട്

ജിഞ്ചര്‍ ലെമണ്‍ ജ്യൂസില്‍ ധാരാളം ആന്റി ഓക്‌സിഡന്റുകളുണ്ട്. ഇത് കുടിക്കുന്നതും നിങ്ങളുടെ കരളിന് വളരെ നല്ലതാണ്.

ജിഞ്ചര്‍ ലെമണ്‍

തണ്ണിമത്തന്‍ ജിഞ്ചര്‍ ജ്യൂസും നിങ്ങള്‍ക്ക് കുടിക്കാവുന്നതാണ്. ഇതിലും കരളിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കുന്നവയുണ്ട്.

തണ്ണിമത്തന്‍

ഭക്ഷണ കാര്യത്തില്‍ എന്തെങ്കിലും മാറ്റങ്ങള്‍ കൊണ്ടുവരുന്നതിന് മുമ്പ് ആരോഗ്യ വിദഗ്ധന്റെ നിര്‍ദേശം സ്വീകരിക്കുക.

ശ്രദ്ധിക്കാം