20 July 2026

NEETHU VIJAYAN

മുട്ടത്തോട് മതി ഇനി ചെടികൾ തഴച്ചുവളരും, ചെയ്യേണ്ടത്

Image Courtesy: Getty Images 

സാദാരണയായി നമ്മൾ മുട്ട പാകം ചെയ്ത ശേഷം അതിന്റെ തോട് വെറുതെ കളയുന്നതാണ് പതിവ്. എന്നാൽ ഇനി മുതൽ വലിച്ചെറിയാൻ വരട്ടെ, അവയുടെ ഈ ​ഗുണങ്ങൾ ഞെട്ടിക്കും.  

മുട്ടത്തോട്

ചെടികളുടെ വേരുകൾക്കും തണ്ടിനും ബലം നൽകാൻ കാൽസ്യം അത്യാവശ്യമാണ്. മുട്ടത്തോടിൽ 95 ശതമാനവും കാൽസ്യം കാർബണേറ്റ് അടങ്ങിയിരിക്കുന്നു.

കാൽസ്യം

മുട്ടത്തോട് നന്നായി കഴുകി വെയിലത്ത് വെച്ച് ഉണക്കുക. ശേഷം മിക്സിയിലിട്ട് നന്നായി പൊടിച്ചെടുക്കുക. മുട്ടത്തോട് കഴുകിയില്ലെങ്കിൽ ഉറുമ്പ് വരാൻ സാധ്യതയുണ്ട്.

ഉണക്കുക

ചെടിയുടെ ചുവട്ടിലെ മണ്ണ് ചെറുതായി ഇളക്കിയ ശേഷം ഒന്നോ രണ്ടോ സ്പൂൺ മുട്ടത്തോട് പൊടി വിതറി കൊടുക്കുക. ശേഷം ചെറുതായി നനയ്ക്കാം.

പൊടി

തക്കാളി, മുളക്, വഴുതനങ്ങ എന്നിവയിലെ പൂക്കൾ കൊഴിഞ്ഞ് പോകുന്നത് തടയാനും ചീയൽ വരാതിരിക്കാനും മുട്ടത്തോട് ഉപയോ​ഗിക്കുന്നത് വളരെ മികച്ചതാണ്.

പൂക്കൾക്ക്

മുട്ടത്തോട് നന്നായി പൊടിക്കാതെ ചെറിയ കഷണങ്ങളാക്കി ചെടിയുടെ ചുവറ്റിൽ ഇട്ടാൽ ഒച്ചുകൾ, പുഴുക്കൾ എന്നിവ ചെടിയിലേക്ക് അരിച്ചുകയറുന്നത് തടയാം.

കീടങ്ങൾ

നിങ്ങളുടെ വീട്ടിലെ കമ്പോസ്റ്റ് ടാങ്കിലേക്ക് മുട്ടത്തോട് കൂടി ചേർക്കുന്നത് വളരെ നല്ലതാണ്. നൈട്രജനും കാൽസ്യവും നിറഞ്ഞ ഒന്നാന്തരം കമ്പോസ്റ്റ് വളം ലഭിക്കും. 

കമ്പോസ്റ്റ്