19 JULY 2025
Nithya V
Image Courtesy: Getty Images , Unsplash
വൈദ്യുതാഘാത അപകടങ്ങൾ ദിവസവും വർധിച്ച് വരികയാണ്. പ്രാഥമിക ശുശ്രൂഷകളുടെ അഭാവം ജീവൻ നഷ്ടപ്പെടാൻ വരെ കാരണമാകുന്നു.
വൈദ്യുതി ബന്ധം നിലനിൽക്കുന്നുണ്ടെങ്കിൽ അത് ഉടൻ വിച്ഛേദിക്കാൻ മറക്കരുത്. ശേഷം ഷോക്കേറ്റയാളെ നിരപ്പായ ഉറപ്പുള്ള പ്രതലത്തില്‍ മലര്‍ത്തിക്കിടത്തുക.
അല്ലെങ്കില്‍ വൈദ്യുതി പ്രവഹിക്കാത്ത എന്തെങ്കിലും സാധനമുപയോഗിച്ച് ഷോക്കടിച്ച വ്യക്തിയെ വൈദ്യുതി പ്രവാഹത്തിൽ നിന്ന് തട്ടി മാറ്റുക.
കിടത്തുമ്പോൾ തലഭാഗം ഉയര്‍ത്തിവെക്കരുത്. രോഗിക്ക് ബോധമുണ്ടോ, ശ്വാസമുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ കൃത്രിമ ശ്വാസം നൽകുക.
ഇതിനായി ചുമലിൽ തട്ടികയോ ഉച്ചത്തിൽ വിളിച്ചോ നോക്കാം. പ്രതികരണമില്ലെങ്കില്‍ ഉടൻ ആശുപത്രിയിലെത്തിക്കുക.
ഷോക്കടിച്ച ആളിന്റെ വായില്‍ കൃത്രിമപ്പല്ലോ ഭക്ഷണ സാധനമോ മുതലായവ ഉണ്ടെങ്കിൽ അവ വേഗത്തിൽ പുറത്തെടുക്കണം.
ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ടെന്ന് തോന്നിയാൽ സിപിആർ നൽകുക. ശരീരം തണുത്തിട്ടുണ്ടെങ്കില്‍ പുതപ്പോ മറ്റു കൊണ്ട് ചൂട് പോകാതെ സൂക്ഷിക്കുക.
വൈദ്യുതാഘാതമേറ്റ ശേഷമുള്ള ആദ്യത്തെ പത്ത് മിനിറ്റ് വളരെ നിർണായകമാണ്. അതിനാൽ ഉടനെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കണം.