19 JULY 2025

TV9 MALAYALAM

മലബന്ധമാണോ പ്രശ്നം?  ഭക്ഷണം ഒന്ന് മാറ്റിപിടിച്ചോ.

 Image Courtesy: Getty Images 

നമ്മുടെ ജീവശൈലികൊണ്ടോ മറ്റ് ഭക്ഷണക്രമം കൊണ്ടോ മിക്കവരെയും അലട്ടുന്ന വലിയ പ്രശ്നമാണ് മലബന്ധം. അവ എങ്ങനെ തടയാമെന്ന് നോക്കാം.

മലബന്ധം

ഉണക്കിയ പ്ലം ആയ പ്രൂണുകളിൽ നാരുകളും പ്രകൃതിദത്ത സോർബിറ്റോളും അടങ്ങിയിട്ടുണ്ട്. ഇത് മലം അയഞ്ഞതാക്കുകയും മലബന്ധം തടയുകയും ചെയ്യും.

പ്ലം

ആപ്പിളിൽ പെക്റ്റിൻ അടങ്ങിയിട്ടുണ്ട്, ഇത് ലയിക്കുന്ന നാരുകളാണ്. ഇവ വൻകുടലിലെ ജലാംശം വർദ്ധിപ്പിച്ച് മലം മൃദുവാക്കുന്ന പ്രകൃതിദത്ത ഫൈബറാണ്.  

ആപ്പിൾ

പിയേഴ്സിൽ ധാരാളം വെള്ളവും നാരുകളും അടങ്ങിയിട്ടുണ്ട്. മലം അയഞ്ഞതാക്കുകയും അതുവഴി മലബന്ധം ഒഴിവാക്കുകയും ചെയ്യുന്നു.

പിയേഴ്സ്

ചിയ വിത്തുകൾ കഴിക്കുന്നത് ദഹനപ്രശ്നങ്ങൾ തടയാൻ നല്ലതാണ്. വെള്ളത്തിൽ കുതിർത്ത, ചിയ വിത്തുകൾ മലവിസർജ്ജനം സുഗമമാക്കുന്നു.

ചിയ വിത്തുകൾ

കിവിയിൽ നാരുകൾ കൂടുതലായി അടങ്ങിയിട്ടുണ്ട്. ഈ പഴം കഴിക്കുന്നത് മലം മൃദുവാക്കുകയും വയറു വീർക്കുന്നതിനു കാരണമാകാതെ മലബന്ധം തടയുകയും ചെയ്യും.

കിവി

പച്ചക്കറികൾ, പ്രത്യേകിച്ച് ചീര പോലുള്ള ഇലക്കറികൾ കഴിക്കുക. ചീരയിൽ നാരുകളും മഗ്നീഷ്യവും അടങ്ങിയിട്ടുണ്ട്, ഇത് വൻകുടലിന് വളരെ നല്ലതാണ്.

ചീര

നിങ്ങളുടെ ഭക്ഷണത്തിൽ ചണവിത്ത് ചേർക്കുക.  ഇത് മലബന്ധം തടഞ്ഞ് ശരീരത്തിൽ ഈർപ്പം നിലനിർത്താൻ സഹായിക്കുന്നു.  

ചണവിത്ത്