18 July 2025

NANDHA DAS

ഈ ഭക്ഷണങ്ങൾ കുടലിന് പണി തരും; ഒഴിവാക്കിക്കോളൂ

Image Courtesy: Freepik

വയറിനുള്ളിലെ ലക്ഷണക്കണക്കിന് സൂക്ഷ്മ ബാക്ടീരിയകളാണ് ദഹന പ്രക്രിയ സുഗമമാക്കാൻ സഹായിക്കുന്നത്. എന്നാൽ, ചില ഭക്ഷണങ്ങൾ ഇതിന്റെ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുന്നു.

കുടലിന്റെ ആരോഗ്യം 

ഇത് കുടലിന്റെ ആരോഗ്യത്തെയും ബാധിക്കും. അത്തരത്തിൽ, കുടലിന്റെ ആരോഗ്യത്തെ ബാധിക്കുന്ന ചില ഭക്ഷണങ്ങൾ നോക്കാം.

ഭക്ഷണങ്ങൾ

കാനുകളിലും മറ്റും ലഭിക്കുന്ന സംസ്കരിച്ച ഭക്ഷണങ്ങൾ ദഹന പ്രശ്നങ്ങൾക്ക് കാരണമാവുകയും കുടലിൻറെ ആരോഗ്യത്തെ ബാധിക്കുകയും ചെയ്യുന്നു.

സംസ്കരിച്ച ഭക്ഷണങ്ങൾ

കേക്ക്, പേസ്ട്രി പോലുള്ള അമിതമായി പഞ്ചസാര അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങൾ കഴിക്കുന്നതും കുടലിന്റെ ആരോഗ്യത്തിന് നല്ലതല്ല.

മധുരം

അമിതമായി കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ ദഹിക്കാൻ ബുദ്ധിമുട്ടാണ്. അതിനാൽ ഇവ കഴിക്കുന്നത് കുടലിൻറെ ആരോഗ്യത്തെ ബാധിക്കാം.

കൊഴുപ്പ്

ഉയർന്ന അളവിൽ ഉപ്പ് അടങ്ങിയിട്ടുള്ള ഭക്ഷണങ്ങളും പതിവായി കഴിക്കുന്നത് ഒഴിവാക്കുന്നതാണ് കുടലിൻറെ ആരോഗ്യത്തിന് നല്ലത്.

ഉപ്പ് 

എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ കഴിക്കുന്നതും കുടലിൻറെ ആരോഗ്യത്തെ മോശമായി ബാധിക്കാം.

വറുത്തതും പൊരിച്ചതും

കോഫിയിൽ ധാരാളം കഫീൻ അടങ്ങിയിരിക്കുന്നു. അതിനാൽ കുടലിന്റെ ആരോഗ്യത്തിനായി ഇവ ഡയറ്റിൽ നിന്നും ഒഴിവാക്കുന്നതാണ് നല്ലത്.

കോഫി