11 July 2025

Nithya V

കറന്റ് ബിൽ പകുതിയാക്കണോ? വഴിയുണ്ട് 

Photos Credit: Unsplash, Freepix, Getty Images

ഒരു മാസം നല്ലൊരു തുക കറന്റ് ബില്ലിന് ചെലവാകുന്നുണ്ട്. പലപ്പോഴും നമ്മൾ പ്രതീക്ഷിക്കുന്നതിലും അധികമായിരിക്കും കറന്റ് ബിൽ വരുന്നത്.

കറന്റ് ബിൽ

എന്നാൽ ഇനി കറന്റ് ബില്ലിനെ കുറിച്ചുള്ള ടെൻഷൻ വേണ്ട, കറന്റ് ബിൽ കുറയ്ക്കാൻ ചില വഴികളുണ്ട്. അവ ഏതെല്ലാമെന്ന് നമുക്ക് നോക്കിയാലോ...

പരിഹാരം

ഫിലമെന്റ് ബൾബുകൾക്ക് പകരം എൽഇഡി ബൾബ് ഉപയോ​ഗിക്കുന്നത് വൈദ്യുതി ലാഭിക്കാൻ വളരെയധികം സഹായിക്കാറുണ്ട്.

ബൾബ്

ഫ്രിഡ്ജ്, ടിവി തുടങ്ങിയ ഇലക്ട്രിക്കൽ വാങ്ങിക്കാൻ ആ​ഗ്രഹിക്കുന്നവർ അതിന്റെ റേറ്റിം​ഗ് നോക്കി വാങ്ങാൻ ശ്രദ്ധിക്കുക. മാക്സിമം  5 സ്റ്റാർ റേറ്റി​ഗ് ഉള്ളവ വാങ്ങുക.

റേറ്റിംഗ്

എല്ലാ ദിവസവും അയൺ ബോക്സ് ഉപയോ​ഗിക്കുന്നതിന് പകരം ആഴ്ചയിൽ ഒരിക്കൽ വസ്ത്രങ്ങൾ ഇസ്തിരിയിടുന്നതാണ് നല്ലത്.

അയൺ ബോക്സ്

കൂടാതെ ഒരേസമയം ഒന്നിൽ കൂടുതൽ ഇലക്ട്രിക് സാധനങ്ങൾ പ്രവർത്തിപ്പിക്കണമെങ്കിൽ ഇലക്ട്രിക്കൽ പവർ സ്ട്രൈപ്പ് ഉപയോ​ഗിക്കാവുന്നതാണ്.

പവർ സ്ട്രൈപ്പ്

ഉപയോ​ഗിച്ച ശേഷം ഫാൻ, എസി, ലൈറ്റ്, ഹീറ്റർ തുടങ്ങിയവ ഓഫ് ചെയ്യാൻ മറക്കരുത്. ബേക്കിംഗിനായി എയർ ഫ്രയറിന് പകരം ഓവൻ ഉപയോ​ഗിക്കാം.

ഓഫ് ചെയ്യാം

ഹൈ പവർ ഹീറ്ററാണ് ഉപയോഗിക്കുന്നതെങ്കിൽ മാറ്റുക. വിപണിയിൽ കുറഞ്ഞ വൈദ്യുതി ഉപഭോഗം ഉള്ള വലിപ്പം കുറഞ്ഞ ഇലക്ട്രിക് ബ്ലോവറുകൾ ലഭ്യമാണ്.

ഹീറ്റർ