11 July 2025

TV9 MALAYALAM

കുഞ്ഞുങ്ങളിലും കണ്ണട ഉപയോഗം കൂടുന്നു, വില്ലന്‍ 'മയോപിയ'യോ?

Image Courtesy: Getty

കണ്ണട ധരിക്കുന്ന കുട്ടികളുടെ എണ്ണം വര്‍ധിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. 6നും 12നും ഇടയിലുള്ളവരില്‍ പോലും ഹ്രസ്വദൃഷ്ടി (മയോപിയ) കൂടുതലായി കണ്ടുവരുന്നു

കണ്ണട 

ജീവിതശൈലിയിലെ ചില ശീലങ്ങളടക്കം മയോപിയക്ക് കാരണമാകാം. കൂടുതല്‍ നേരം സ്മാര്‍ട്ട്‌ഫോണുകളോ, ടാബ്‌ലെറ്റുകളോ ഉപയോഗിക്കുന്നതടക്കം കാരണമാകാം.

ജീവിതശൈലി

ചെറിയ ഡിജിറ്റൽ സ്‌ക്രീനുകളിൽ പഠിക്കുന്നതും സ്വാഭാവിക സൂര്യപ്രകാശം ഏൽക്കാത്തതും ഈ അവസ്ഥയ്ക്ക് കാരണമാകുന്നുവെന്ന് വിദഗ്ധര്‍ പറയുന്നു

സൂര്യപ്രകാശം 

കുറഞ്ഞത് 45 മിനിറ്റെങ്കിലും പതിവായി ഔട്ട്ഡോർ ഗെയിമുകൾ കളിക്കുന്നത് മയോപിയയുടെ പുരോഗതി മന്ദഗതിയിലാക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്

ഗെയിമുകൾ 

നേരത്തെ തിരിച്ചറിയുന്നതാണ് പ്രധാനം. ചെറുപ്പത്തിൽ തന്നെ മയോപിയ തിരിച്ചറിയുമ്പോൾ, അത് ഫലപ്രദമായി കൈകാര്യം ചെയ്യാൻ കഴിയും

മയോപിയ 

നേരത്തെ ചികിത്സിച്ചില്ലെങ്കിൽ, മയോപിയ ആംബ്ലിയോപിയ പോലെയുള്ള സങ്കീർണതകളിലേക്ക് നയിച്ചേക്കാമെന്നതാണ് വെല്ലുവിളി

സങ്കീർണത 

അട്രോപിൻ തുള്ളികൾ, പ്രത്യേകം രൂപകൽപ്പന ചെയ്ത ഗ്ലാസുകൾ തുടങ്ങിയവ സഹായകരമായേക്കാം. പക്ഷേ, ഇത് നേത്രരോഗ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നത് പോലെ മാത്രമേ ചെയ്യാവൂ

പരിഹാരം

പ്രൊഫഷണല്‍ മെഡിക്കല്‍ ഉപദേശത്തിന് പകരമായി ഇത് കാണരുത്. ടിവി 9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല. സംശയങ്ങള്‍ക്ക് നേത്രരോഗവിദഗ്ധനെ കാണുക

നിരാകരണം