Sarika KP
Pic Credit: Pexels
28 November 2025
ഇന്ന് മിക്കവരും കുഞ്ഞുങ്ങളെ ഡയപ്പർ ധരിപ്പിക്കുന്നത് വളരെ സ്വാഭാവികമാണ്. കൈകാര്യം ചെയ്യാൻ എളുപ്പത്തിനാണ് ഇത്.
എന്നാൽ പലപ്പോഴും ഡയപ്പര്‍ ഉപയോഗിക്കുന്നത് കുഞ്ഞുങ്ങൾക്ക് റാഷസിന് ഇടയാക്കുന്നു. അതുകൊണ്ട് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം.
ഡയപ്പര്‍ വൃത്തിയായും നനവില്ലാതെയുമാണ് വെച്ചതെന്ന് ഉറപ്പാക്കുക. ഡയപ്പര്‍ വളരെ ഇറുകിയ അവസ്ഥയിലാകാനും പാടില്ല.
ചര്‍മം ഈര്‍പ്പരഹിതമാക്കാന്‍ വേണ്ടി, ദിവസേന കുറച്ചുസമയം എങ്കിലും കുഞ്ഞിനെ ഡയപ്പര്‍ ധരിപ്പിക്കാതിരിക്കുക.
ചര്‍മം തുടയ്ക്കാന്‍ വിപണിയില്‍ ലഭ്യമാകുന്ന വൈപ്പുകളും ഉപയോഗിക്കാം. എങ്കിലും ആല്‍ക്കഹോള്‍ കലര്‍ന്ന വൈപ്പുകള്‍ ഒഴിവാക്കണം.
ഒരു ഡയപ്പര്‍ മാറ്റി പുതിയത് വെക്കുമ്പോള്‍ ചര്‍മത്തില്‍ നേര്‍ത്ത തുണി കൊണ്ട് മൃദുവായി തുടച്ചുവൃത്തിയാക്കണം.
തുണി കൊണ്ടുള്ള ഡയപ്പറുകളാണ് ഉപയോഗിക്കുന്നതെങ്കില്‍ സോപ്പ് ഉപയോഗിച്ച് കഴുകിയശേഷം മൂന്നോ നാലോ തവണ വെള്ളത്തിലിട്ട് കഴുകാന്‍ ശ്രദ്ധിക്കണം.
കുഞ്ഞിന് മുന്‍പ് ഡയപ്പര്‍ റാഷ് ഉണ്ടായിട്ടുണ്ടെങ്കില്‍ ഡയപ്പര്‍ മാറ്റുമ്പോള്‍ ശ്രദ്ധവേണം. മുഷിയുന്നതിന് മുന്‍പ് തന്നെ മാറ്റുന്നതാണ് അനുയോജ്യം.