15 March 2026
Aswathy Balachandran
Image Courtesy: Getty
ചപ്പാത്തി വയ്ക്കുന്നതിന് മുൻപായി കാസറോൾ ചെറുതായി ചൂടാക്കാൻ ശ്രദ്ധിക്കുക. ചൂടുവെള്ളത്തിൽ കാസറോൾ കഴുകിയ ശേഷം നന്നായി തുടച്ച് ഉണക്കി ഉപയോഗിക്കുന്നത് ചപ്പാത്തി കൂടുതൽ നേരം ഫ്രഷ് ആയിരിക്കാൻ സഹായിക്കും.
ചപ്പാത്തി നേരിട്ട് കാസറോളിൽ വെക്കാതെ വൃത്തിയുള്ളതും ഉണങ്ങിയതുമായ ഒരു കോട്ടൺ തുണിയിൽ പൊതിഞ്ഞ് സൂക്ഷിക്കുക. ഇത് അധികമുള്ള ഈർപ്പം വലിച്ചെടുക്കാൻ സഹായിക്കും.
അടുപ്പത്ത് നിന്ന് ഇറക്കിയ ഉടനെ ചപ്പാത്തി കാസറോളിലേക്ക് മാറ്റരുത്. ആവി പുറത്തേക്ക് പോകാനായി സെക്കന്റുകൾക്ക് ശേഷം മാത്രം പാത്രത്തിലേക്ക് മാറ്റുക.
ചപ്പാത്തി ചുട്ടെടുത്ത ശേഷം മുകളിൽ നേരിയ അളവിൽ നെയ്യ് ബ്രഷ് ചെയ്യുന്നത് അവ ഏറെ നേരം മൃദുവായി ഇരിക്കാൻ സഹായിക്കും.
ഒട്ടേറെ ചപ്പാത്തികൾ ഒന്നിച്ച് അടുക്കി വെക്കുകയാണെങ്കിൽ ഓരോന്നിനും ഇടയിൽ ബട്ടർ പേപ്പർ വെക്കാവുന്നതാണ്. ഇത് വായുസഞ്ചാരം ഉറപ്പാക്കുകയും ചപ്പാത്തികൾ തമ്മിൽ ഒട്ടുന്നത് തടയുകയും ചെയ്യും.
ചപ്പാത്തിയുടെ ചൂടും മൃദുത്വവും നിലനിർത്താൻ കാസറോൾ വായു കടക്കാത്ത വിധം നന്നായി അടച്ചു വെക്കണം.
ചപ്പാത്തി സോഫ്റ്റ് ആകാൻ മാവ് കുഴയ്ക്കുമ്പോൾ തന്നെ അല്പം നെയ്യോ എണ്ണയോ ചേർക്കാവുന്നതാണ്. ഇത് മാവിനുള്ളിലെ ഈർപ്പം നിലനിർത്തും.
ചപ്പാത്തിക്ക് അടിയിലായി ഒരു സ്റ്റീൽ പ്ലേറ്റോ റാക്കോ വെച്ച ശേഷം അതിനു മുകളിൽ ചപ്പാത്തി വെക്കുന്നത് ഈർപ്പം നേരിട്ട് ചപ്പാത്തിയിൽ തട്ടുന്നത് ഒഴിവാക്കാൻ സഹായിക്കും.