6 March 2026
Aswathy Balachandran
Image Courtesy: Getty
മല്ലിയിലയിലെ എൻസൈമുകൾ ദഹനപ്രക്രിയ എളുപ്പമാക്കുകയും വയർ വീർക്കുന്നതും ഗ്യാസ് സംബന്ധമായ പ്രശ്നങ്ങളും കുറയ്ക്കുകയും ചെയ്യുന്നു.
നിയന്ത്രിക്കുന്നു: ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യത്തിന് സഹായിക്കുന്ന നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കാനും ഇത് സഹായിക്കുന്നു.
വിറ്റാമിൻ സി, എ എന്നിവ ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താൻ മല്ലിയില ഉത്തമമാണ്.
ഇൻസുലിൻ ഉൽപാദനത്തെ ഉത്തേജിപ്പിക്കാൻ മല്ലിയിലയ്ക്ക് കഴിവുള്ളതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാൻ ഇത് സഹായിക്കും.
ഇതിലെ വിറ്റാമിൻ എ കാഴ്ചശക്തി വർദ്ധിപ്പിക്കാനും ചർമ്മത്തിലെ അണുബാധകൾ തടയാനും സഹായിക്കുന്നു.
ശരീരത്തിലെ ഹാനികരമായ വിഷാംശങ്ങളെ പുറന്തള്ളാൻ മല്ലിയില ചേർത്ത പാനീയങ്ങൾക്കോ സൂപ്പുകൾക്കോ സാധിക്കും.
ചിലർക്ക് മല്ലിയില ഉപയോഗിക്കുമ്പോൾ ചർമ്മത്തിൽ ചൊറിച്ചിലോ ശ്വാസതടസ്സമോ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ശ്രദ്ധയോടെ ഉപയോഗിക്കണം.
കൃത്യമായി കഴുകി വൃത്തിയാക്കിയ ശേഷം മാത്രം ഉപയോഗിക്കുക. അമിതമായാൽ കരൾ സംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമായേക്കാം.