4 March 2026
ASHLI C
PHOTO: SOCIAL MEDIA
എല്ലാവരും കഴിക്കാൻ ഇഷ്ടപ്പെടുന്ന മുട്ടയാണ് കാള മുട്ട. ഇനി അതിനൊരു വെറൈറ്റി പിടിച്ചാലോ?
കാടമുട്ട ഉപയോഗിച്ച് കുട്ടികൾക്ക് മുതിർന്നവർക്കും ഒരേ പോലെ ഇഷ്ടപ്പെടുന്ന ലോലിപോപ്പ് തയ്യാറാക്കുവാൻ വളരെ എളുപ്പമാണ്.
ഇതിന് ആവശ്യമായവ കാടമുട്ട പുഴുങ്ങിയത്,ഉരുളക്കിഴങ്ങ് പുഴുങ്ങി പൊടിച്ചത്, സവാള ചെറുതായി അരിഞ്ഞത്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്
മഞ്ഞൾപൊടി, മുളകുപൊടി, ഗരം മസാല, കുരുമുളകുപൊടി, മല്ലിയില, ഉപ്പ്, ബ്രഡ് പൊടിച്ചത്, മുട്ടയുടെ വെള്ള, എണ്ണ, സ്റ്റിക്ക്.
ഒരു പാനിൽ അല്പം എണ്ണ ചൂടാക്കി അതിൽ സവാള പച്ചമുളക് ഇഞ്ചി വെളുത്തുള്ളി എന്നിവ വഴറ്റി എടുക്കുക. ഇതിലേക്ക് മഞ്ഞൾപ്പൊടിയും മുളകുപൊടിയും ഗരം മസാല കുരുമുളകുപൊടി ചേർത്തു പച്ചമണം മാറുന്നതു ഇളക്കുക.
ഇതിലേക്ക് പുഴുങ്ങി ഉടച്ച ഉരുളക്കിഴങ്ങ് മല്ലിയില ചേർത്ത് നന്നായി കുഴച്ചെടുക്കുക. ആ കാടമുട്ടയ്ക്ക് ചുറ്റും ഈ ഉരുളക്കിഴങ്ങിന്റെ മിശ്രിതം വെച്ച് പൊതിയുക ഒരു ബോൾ പോലെ.
കോൺഫ്ലവർ കലക്കിയ വെള്ളത്തിൽ അല്ലെങ്കിൽ അടിച്ചെടുത്ത മുട്ടയിലോ മുക്കിയ ശേഷം ബ്രെഡ് പൊടിച്ചതിൽ നന്നായി ഉരുട്ടിയെടുക്കുക.
ചൂടായ എണ്ണയിലിട്ട് ഗോൾഡൻ ബ്രൗൺ നിറമാകുന്ന വരെ മുട്ട വറുത്തെടുക്കുക. വറുത്ത ബോളുകളുടെ നടുവിൽ ഒരു ടോപ്പിക്ക് ഈർക്കിലോ കുത്തി ലോലിപോപ്പ് രൂപത്തിലാക്കുക.