05 March 2026
SHIJI MK
Image Credit: Getty Images
പച്ചമാങ്ങ കഴിക്കാന്‍ ഇഷ്ടമാണോ? എന്നാല്‍ കറിയിലിട്ടും വെറുതെ കഴിച്ചും മാത്രമല്ലല്ലോ അതിന്റെ രുചി അറിയാന്‍. പച്ചമാങ്ങ സ്‌ക്വാഷ് കഴിച്ചിട്ടുണ്ടോ നിങ്ങള്‍? ഇല്ലെങ്കില്‍ ഇന്ന് തന്നെ ഉണ്ടാക്കാം.
പച്ചമാങ്ങ- 3 എണ്ണം, പഞ്ചസാര- 2 കപ്പ്, വെള്ളം- 2 കപ്പ്, നാരങ്ങനീര്- 1 ടേബിള്‍ സ്പൂണ്‍, ഉപ്പ്- അര ടീസ്പൂണ്‍, ഏലക്ക പൊടി ഒരു നുള്ള് എന്നിവയാണ് പച്ചമാങ്ങ സ്‌ക്വാഷ് ഉണ്ടാക്കാന്‍ വേണ്ടത്.
പച്ചമാങ്ങ നന്നായി കഴുകി തൊലി നീക്കം ചെയ്ത് ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കാം. കനം കുറച്ചുവേണം അരിയാന്‍, ശേഷം ഇത് ഫ്രിഡ്ജില്‍ വെച്ച് തണുപ്പിക്കാം.
ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ച ശേഷം മാങ്ങയെടുത്ത് മിക്‌സിയിലിട്ട് അരച്ച് പേസ്റ്റ് രൂപത്തിലാക്കുക. ശേഷം ഒരു പാനില്‍ വെള്ളവും പഞ്ചസാരയും ചേര്‍ത്ത് നന്നായി ഇളക്കി ഷുഗര്‍ സിറപ്പ് ഉണ്ടാക്കണം.
ഇതിലേക്ക് അരച്ചുവെച്ച പച്ചമാങ്ങ ചേര്‍ത്തിളക്കാം. ശേഷം അല്‍പം ഉപ്പിട്ട് കൊടുക്കാം. അവസാനമായി നാരങ്ങാനീരും ചേര്‍ത്ത് തീ ഓഫ് ചെയ്യാം. ഇതുമാത്രമാണ് ജോലി.
നന്നായി തണുത്ത സ്‌ക്വാഷ് വെള്ളമില്ലാത്ത വൃത്തിയുള്ള കുപ്പിയിലാക്കി വേണം സൂക്ഷിക്കാന്‍. ഫ്രിഡ്ജില്‍ വെക്കുന്നതാകും ഏറ്റവും നല്ലത്. ഇത് ഏറെ കാലം സൂക്ഷിക്കാന്‍ സഹായിക്കും.
1 ഗ്ലാസ് തണുത്ത വെള്ളത്തില്‍ 3 ടേബിള്‍ സ്പൂണ്‍ സ്‌ക്വാഷ് മാത്രം ചേര്‍ത്താല്‍ മതി. ശേഷം ഇതിലേക്ക് ആവശ്യമെങ്കില്‍ പഞ്ചസാര ചേര്‍ക്കാം. മധുരം ഉണ്ടാകും, എങ്കിലും ചേര്‍ക്കാവുന്നതാണ്.