11 June 2026
Aswathy Balachandran
Image Courtesy: Getty Images
എല്ലാവരുടെയും മുടിക്ക് ഒരേ എണ്ണ അനുയോജ്യമാകില്ല. പ്രോട്ടീൻ നഷ്ടം കുറയ്ക്കാൻ വെളിച്ചെണ്ണയും, കരുത്തിന് കാസ്റ്റർ ഓയിലും, ഈർപ്പം നിലനിർത്താൻ ബദാം ഓയിലും തിരഞ്ഞെടുക്കുക.
എണ്ണ നേരിട്ട് തലയിൽ തേക്കുന്നതിനേക്കാൾ, ചെറുതായി ചൂടാക്കി ഉപയോഗിക്കുന്നത് സ്കാൽപ്പിലേക്ക് തേക്കുന്നത് ഉത്തമം. എന്നാൽ അമിതമായി ചൂടാക്കാൻ പാടില്ല.
മുടിയുടെ അറ്റത്ത് അമിതമായി എണ്ണ തേക്കുന്നതിന് പകരം സ്കാൽപ്പിൽ വിരലുകൾ കൊണ്ട് വേണം എണ്ണ തേച്ചുപിടിപ്പിക്കാൻ. തുടർന്ന് 5-10 മിനിറ്റ് വൃത്താകൃതിയിൽ മൃദുവായി മസാജ് ചെയ്യുന്നത് രക്തയോട്ടം കൂട്ടും.
കൂടുതൽ എണ്ണ തേച്ചാൽ കൂടുതൽ ഗുണം കിട്ടുമെന്ന ധാരണ തെറ്റാണ്. അമിതമായി എണ്ണ ഉപയോഗിക്കുന്നത് സ്കാൽപ്പിൽ പൊടിയും അഴുക്കും അടിഞ്ഞുകൂടാൻ കാരണമാകും.
എണ്ണ പുരട്ടി 1 മുതൽ 2 മണിക്കൂർ വരെ വെച്ചാൽ മതി. രാത്രി മുഴുവൻ എണ്ണ തലയിൽ വെയ്ക്കുന്നത് എണ്ണമയം കൂട്ടുകയും, താരൻ, ചൊറിച്ചിൽ എന്നിവ കൂടുതൽ വഷളാക്കുകയും ചെയ്യും.
മുടി നനഞ്ഞിരിക്കുമ്പോൾ എണ്ണ തേക്കുന്നത് ഒഴിവാക്കണം. ഇത് പൊതുവായി ആളുകൾക്ക് പറ്റുന്ന ഒരു പ്രധാന അബദ്ധമാണ്.
എണ്ണ കഴുകിക്കളയാൻ കഠിനമായ രാസവസ്തുക്കൾ അടങ്ങിയ ഷാംപൂ ഉപയോഗിക്കരുത്. മൈൽഡ് ഷാംപൂ ഉപയോഗിക്കുന്നത് ഉത്തമം
സാധാരണക്കാർ ആഴ്ചയിൽ ഒന്നോ രണ്ടോ തവണ എണ്ണ പുരട്ടിയാൽ മതിയാകും. എന്നാൽ വരണ്ട മുടിയുള്ളവർക്ക് ആഴ്ചയിൽ 2-3 തവണ തേക്കുന്നതാണ് അനുയോജ്യം.