07 September 2026

Sumeesh T Unneen

ദഹനം എളുപ്പമാക്കാൻ ഇതാ ഒരു കിടിലൻ ഒറ്റമൂലി

Photo Credit: Getty Images

ഭക്ഷണം കഴിച്ചതിന് ശേഷമുള്ള വയറുവേദനയും ഗ്യാസും മാറാൻ ഏറ്റവും നല്ല പ്രതിവിധിയാണ് അയമോദകം ഇട്ട് തിളപ്പിച്ച വെള്ളം. തലമുറകളായി ഉപയോഗിച്ചുവരുന്ന ഒരു മികച്ച ഒറ്റമൂലിയാണിത്

ദഹനപ്രശ്നങ്ങൾക്ക് ഒരു ഒറ്റമൂലി

ദഹനം സുഗമമാക്കാൻ സഹായിക്കുന്ന നിരവധി ഘടകങ്ങൾ അയമോദകത്തിൽ അടങ്ങിയിട്ടുണ്ട്. വയറിലെ അസ്വസ്ഥതകൾ മാറ്റാനും ഗ്യാസ്ട്രബിൾ അകറ്റാനും ഇത് മികച്ചതാണ്

അയമോദകത്തിൻ്റെ ഗുണങ്ങൾ

ഒരു ടേബിൾ സ്പൂൺ അയമോദകം വെള്ളത്തിലിട്ട് തിളപ്പിച്ച് കുടിക്കുന്നത് ഗ്യാസ്ട്രബിൾ കുറയ്ക്കാൻ സഹായിക്കും. സ്ഥിരമായി കുടിക്കുന്നതിലൂടെ ദഹനപ്രക്രിയ മെച്ചപ്പെടുത്താം

എങ്ങനെ ഉപയോഗിക്കാം?

അയമോദക വെള്ളത്തിൽ ഒരു നുള്ള് ഇന്തുപ്പ് കൂടി ചേർത്ത് കുടിച്ചാൽ ദഹനം കൂടുതൽ എളുപ്പത്തിലാകും. വയറിലെ ദോഷകരമായ ബാക്ടീരിയകളെ നശിപ്പിക്കാൻ ഇന്തുപ്പിന് പ്രത്യേക കഴിവുണ്ട്

ഇരട്ടി ഗുണത്തിന് ഇന്തുപ്പ്

അയമോദകവും ഇന്തുപ്പും ചേർത്തുള്ള പാനീയം ദഹനത്തിന് വളരെ മികച്ചതാണെന്ന് ഇൻ്റർനാഷണൽ ജേണൽ ഓഫ് റിസർച്ച് പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു 

ശാസ്ത്രീയം

ദഹനത്തിന് സഹായിക്കുന്നതിനൊപ്പം സോഡിയം, പൊട്ടാസ്യം തുടങ്ങിയ ശരീരത്തിന് ആവശ്യമുള്ള ധാതുക്കളും ഇന്തുപ്പിലൂടെ നമുക്ക് ലഭിക്കുന്നു

ഇന്തുപ്പിലെ പോഷകങ്ങൾ

വിശപ്പില്ലായ്മ അനുഭവപ്പെടുമ്പോഴോ അല്ലെങ്കിൽ ഭക്ഷണം കഴിച്ചതിന് ശേഷം വയറിന് കനം തോന്നുമ്പോഴോ ഈ പാനീയം കുടിക്കുന്നത് വളരെ വേഗത്തിൽ ആശ്വാസം നൽകും

എപ്പോഴാണ് കുടിക്കേണ്ടത്?

സ്ഥിരമായി അസിഡിറ്റി, നെഞ്ചെരിച്ചിൽ, ഉയർന്ന രക്തസമ്മർദ്ദം, മറ്റ് ഗുരുതരമായ രോഗങ്ങൾ എന്നിവ ഉള്ളവർ ഡോക്ടറുടെ നിർദ്ദേശം തേടിയ ശേഷം മാത്രം ഇത് കുടിക്കാൻ ശ്രദ്ധിക്കുക

ആരെല്ലാം ശ്രദ്ധിക്കണം?