28 May 2025
ASWATHY BALACHANDRAN
Image Courtesy: Freepik
പതിവായി ചിക്കൻ വിഭവങ്ങൾ കഴിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ സൂക്ഷിക്കണം.
ചിക്കൻ ദിവസവും കഴിക്കുന്നത് ശരീരത്തില്‍ കൊഴുപ്പും പഞ്ചസാരയും കൂടാന്‍ കാരണമാകാം.
പ്രോട്ടീന്‍റെ മികച്ച ഉറവിടമായ കോഴിയിറച്ചി ഫിറ്റ്നസ് ഫ്രീക്കുകളുടെയും ആരോ ഗ്യസംരക്ഷകരുടെയും ഡയറ്റിന്റെ പ്രധാനഭാഗമാണ്.
പൂരിത കൊഴുപ്പ് കുറഞ്ഞ ഭക്ഷണമായാണ് ചിക്കനെ കരുതുന്നത്. എന്നാല്‍ അതില്‍ ചെറിയ തോതില്‍ പൂരിത കൊഴുപ്പ് അടങ്ങിയിട്ടുണ്ട്.
ഇത് പതിവായി കഴിക്കുന്നത് ആരോഗ്യത്തിന് ദോഷമാണെന്നും ന്യൂട്രിയൻ്റ്സ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.
ഒഹായോ സ്റ്റേറ്റ് സർവകലാശാല നടത്തിയ ഒരു പഠനത്തിൽ കോഴിയിറച്ചി ദിവസവും കഴിക്കുന്നത് ഹൃദ്രോഗം, കാന്‍സര്‍, പ്രമേഹ സാധ്യത വര്‍ധിപ്പിക്കുമെന്ന് വ്യക്തമാക്കുന്നു.
നാഷണൽ ഹെൽത്ത് ആൻഡ് ന്യൂട്രീഷൻ എക്സാമിനേഷൻ സർവേയിൽ 19 വയസ്സിന് മുകളിലുള്ള 36,378 ആളുകളുടെ ഡാറ്റ വിശകലനം ചെയ്താണ് പഠനം നടത്തിയത്.
പൂരിത കൊഴുപ്പ് ഒരു ദിവസത്തെ കലോറിയുടെ കുറഞ്ഞത് 12 ശതമാനം ആണെന്ന് പഠനത്തില്‍ വ്യക്തമാക്കുന്നു.