Abdul Basith
Pic Credit: Unsplash
Abdul Basith
09 January 2026
ശ്വാസകോശത്തിൻ്റെ ആരോഗ്യം സംരക്ഷിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഇതിനായി വ്യായാമം മുടങ്ങാതെ ചെയ്താൽ മതിയാവും.
ശ്വാസകോശത്തിൻ്റെ ആരോഗ്യം സംരക്ഷിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഇതിനായി വ്യായാമം മുടങ്ങാതെ ചെയ്താൽ മതിയാവും.
വ്യായാമം ചെയ്യുമ്പോൾ കൂടുതൽ ശ്വസിക്കുന്നു. കൂടുതൽ ഓക്സിജൻ വലിച്ചെടുക്കാൻ ശ്വാസകോശത്തിന് നൽകുന്ന ട്രെയിനിങ് ആണ് ഇത്.
വ്യായാമം ചെയ്യുന്നതിലൂടെ ശ്വാസകോശത്തിൻ്റെ മസിലുകളുടെ ആരോഗ്യം മെച്ചപ്പെടും. ഇത് ശ്വസനം കൂടുതൽ എളുപ്പമാക്കാൻ സഹായിക്കും.
സ്ഥിരമായി വ്യായാമം ചെയ്യുമ്പോൾ രക്തത്തിലേക്കും ബോഡി ടിഷ്യൂസിലേക്കുമുള്ള ഓക്സിജൻ വിതരണം മെച്ചപ്പെടും.
വ്യായാമം ചെയ്യുന്നത് ശ്വാസകോശത്തിലെ കഫം നീക്കും. ഇത് ശ്വസനത്തെ സഹായിക്കുകയും ശ്വസനനാളിയെ വൃത്തിയാക്കിനിർത്തുകയും ചെയ്യും.
സ്ഥിരമായി വ്യായാമം ചെയ്യുന്നതിലൂടെ മൊത്തത്തിലുള്ള ശ്വസനം മെച്ചപ്പെടുകയും ശ്വാസതടസം ഗണ്യമായി കുറയ്ക്കുകയും ചെയ്യും.
സ്ഥിരമായി വ്യായാമം ചെയ്യുന്നതിലൂടെ ലഭിക്കുന്ന മറ്റൊരു മെച്ചമാണ് ശ്വാസകോശാരോഗ്യം. ആസ്ത്മ പോലുള്ളതിൽ നിന്ന് സംരക്ഷണം ലഭിക്കും.