8 January 2026
Sarika KP
Image Credit: Getty, Social Media
തമിഴ് സൂപ്പര്‍ താരവും ടിവികെ സ്ഥാപകനുമായ വിജയ്‌യെ നായകനാക്കി എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ജനനായകൻ’.
ചിത്രം നാളെ തീയറ്ററുകളിലേക്ക് എത്തുമെന്നാണ് അറിയിച്ചത്. എന്നാൽ സാങ്കേതിക കാരണങ്ങളാൽ ചിത്രം റദ്ദാക്കിയതായി നിർമ്മാതാക്കൾ അറിയിച്ചിരുന്നു.
വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനം കൂടി കണക്കിലെടുത്ത് വൻ പ്രതീക്ഷയോടെ കാത്തിരുന്ന ആരാധകർക്ക് ഈ വാർത്ത വലിയ നിരാശയാണ് നൽകിയിരിക്കുന്നത്.
നിരവധി പേരാണ് ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴി ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ളത്. ഇവർക്ക് തുക എങ്ങനെ തിരികെ ലഭിക്കുമെന്ന് നോക്കാം
ബുക്ക് മൈ ഷോ, പേടിഎം തുടങ്ങിയ ആപ്പുകൾ വഴി ടിക്കറ്റെടുത്തവർക്ക് റീഫണ്ട് തുക നേരിട്ട് അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തും.
ഇതിനായി ഉപഭോക്താക്കൾ പ്രത്യേകം അപേക്ഷിക്കേണ്ടതില്ല. വരും ദിവസങ്ങളിൽ തന്നെ പ്രോസസിംഗ് പൂർത്തിയാക്കി തുക അക്കൗണ്ടിലേക്ക് എത്തും.
ഇതുമായി ബന്ധപ്പെട്ട അറിയിപ്പുകൾ ഉപഭോക്താക്കൾക്ക് ഇമെയിൽ വഴിയോ എസ്.എം.എസ് വഴിയോ ലഭിക്കുന്നതാണ്.
നേരിട്ട് തിയേറ്ററുകളിൽ എത്തി ടിക്കറ്റ് ബുക്ക് ചെയ്തവർ അതത് തിയേറ്ററുകളിലെ കൗണ്ടറുകളിൽ ടിക്കറ്റ് ഹാജരാക്കി തുക കൈപ്പറ്റേണ്ടതാണ്.