January 08 2026
Aswathy Balachandran
Image Courtesy: PTI/ Getty
പാലും പാലുൽപ്പന്നങ്ങളും മുതിർന്നവരിൽ ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുമെന്ന് പലരും വിശ്വസിക്കുന്നുണ്ടെങ്കിലും ഇതിന് ശാസ്ത്രീയമായ തെളിവുകളില്ല.
സൗത്ത് വെയിൽസിലെ 45 നും 59 നും ഇടയിൽ പ്രായമുള്ള മുതിർന്ന പൗരന്മാരിൽ രണ്ട് പതിറ്റാണ്ടോളം (20 വർഷം) നിരീക്ഷണം നടത്തിയാണ് ഈ പഠനം പൂർത്തിയാക്കിയത്.
ഉയർന്ന തോതിൽ പാൽ ഉപയോഗിക്കുന്ന പുരുഷന്മാരിൽ പക്ഷാഘാതം വരാനുള്ള സാധ്യത ഒട്ടും വർദ്ധിക്കുന്നില്ലെന്ന് പഠനം കണ്ടെത്തി.
പാൽ ഉപയോഗിക്കുന്നവരിൽ പക്ഷാഘാത സാധ്യത വർദ്ധിക്കുന്നതിന് പകരം പലപ്പോഴും കുറയുന്നതായാണ് പഠനത്തിൽ നിരീക്ഷിക്കപ്പെട്ടത്.
പാൽ കുടിക്കുന്നത് ഹൃദ്രോഗ സാധ്യത കൂട്ടുന്നു എന്നതിന് യാതൊരു വിധ തെളിവുകളും പഠനത്തിൽ കണ്ടെത്താൻ സാധിച്ചിട്ടില്ല.
പഠനത്തിൽ പങ്കെടുത്തവരുടെ ഭക്ഷണക്രമം, മരണനിരക്ക്, വിവിധ അസുഖങ്ങൾ എന്നിവ കൃത്യമായി വിശകലനം ചെയ്താണ് ഈ നിഗമനത്തിലെത്തിയത്.
ഭൂരിഭാഗം ആളുകളും ഭയപ്പെടുന്നതുപോലെ പാലുൽപ്പന്നങ്ങൾ മുതിർന്നവരിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നില്ലെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
എന്നിരുന്നാലും, മുതിർന്ന പൗരന്മാർ തങ്ങളുടെ ഭക്ഷണക്രമത്തിൽ കാര്യമായ മാറ്റങ്ങൾ വരുത്തുന്നതിന് മുൻപ് ഡോക്ടറുടെ നിർദ്ദേശം തേടേണ്ടത് അനിവാര്യമാണ്.