January 08 2026
SHIJI MK
Image Courtesy: Getty Images
ഓര്‍ഡര്‍ ചെയ്യുന്ന ഭക്ഷണം വീട്ടിലെത്തിച്ച് തരുന്ന ഡെലിവറി ബോയികളെ കുറിച്ച് നിങ്ങള്‍ ചിന്തിക്കാറുണ്ടോ? രാജ്യത്തെ വിവിധ ഡെലിവറി പ്ലാറ്റ്‌ഫോമുകളാണ് അവര്‍ക്ക് ജോലി ഉറപ്പാക്കുന്നത്.
ഇടതടവില്ലാതെ ഭക്ഷണപ്പൊതികളുമായി പായുന്ന ഡെലിവറി ബോയികളുടെ ശമ്പളം എപ്പോഴും സംസാരവിഷയമാകാറുണ്ട്. ഇവര്‍ക്ക് എത്ര രൂപ ലഭിക്കുമെന്ന് അറിയാമോ?
ഗ്രോസറി ആപ്പില്‍ ഡെലിവറി റൈഡറായി ജോലി ചെയ്യുന്ന ശിവം പാണ്ഡെ തന്റെ ശമ്പള വിവരം വെളിപ്പെടുത്തിയതായി ആജ് തക്ക് പറയുന്നു.
ഒരാള്‍ക്ക് ഒരു ഡെലിവറിക്ക് 10 മുതല്‍ 15 രൂപ വരെ ലഭിക്കും. ദിവസം 30 മുതല്‍ 40 വരെ ഡെലിവറികളാണ് നടത്താന്‍ സാധിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
എത്ര രൂപയുടേതാണ് ഡെലിവറി എങ്കിലും അതനുസരിച്ചല്ല, മറിച്ച് അവര്‍ എത്ര കിലോമീറ്റര്‍ യാത്ര ചെയ്താണ് ഡെലിവറി നടത്തിയത് എന്നതിന് അനുസരിച്ചാണ് പണം.
ഒരു കിലോമീറ്ററിന് 9 രൂപയോളമാണ് ഒരു റൈഡറിന് ലഭിക്കുന്നത്. ഓരോ ഡെലിവറിക്ക് ശേഷവും ഈ പണം അക്കൗണ്ടിലേക്ക് എത്തും.
ഒരു റൈഡിന് 50 രൂപ വരെ ഒരു ബോയിക്ക് ലഭിക്കുമെന്ന് പല റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നുണ്ടെങ്കിലും ഇതില്‍ വ്യക്തതയില്ല. പലപ്പോഴും ഇതിലും താഴെയാണ് അവരുടെ വരുമാനം.