30 September 2026
Sumeesh T Unneen
Photo Credit: Unsplash
മസിലുകൾ വളർത്താൻ പ്രോട്ടീൻ മാത്രം കഴിച്ചാൽ പോരാ. ശരീരത്തിൻ്റെ ഊർജ്ജം നിലനിർത്താനും വ്യായാമത്തിന് ശേഷം പേശികൾ വേഗത്തിൽ ആരോഗ്യം വീണ്ടെടുക്കാനും സമീകൃതാഹാരം ഉറപ്പാക്കണം
കഠിനമായ വ്യായാമങ്ങൾ ചെയ്യാൻ ശരീരത്തിന് പ്രധാനമായും കരുത്തേകുന്നത് കാർബോഹൈഡ്രേറ്റുകളാണ്. ധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവയിൽ നിന്ന് ഇവ ആവശ്യത്തിന് ലഭിക്കും
ശരീരത്തിൽ കാർബോഹൈഡ്രേറ്റ് കുറഞ്ഞാൽ ഊർജ്ജത്തിനായി ശരീരം പേശികളെ ആശ്രയിക്കും. ഇത് മസിലുകൾ നഷ്ടപ്പെടാൻ കാരണമാകും. അതിനാൽ കാർബോഹൈഡ്രേറ്റ് പൂർണ്ണമായി ഒഴിവാക്കരുത്
മസിൽ വളർച്ചയ്ക്ക് ആവശ്യമായ ഹോർമോണുകളുടെ ഉത്പാദനത്തിന് നല്ല കൊഴുപ്പ് ആവശ്യമാണ്. അവോക്കാഡോ, നട്സ്, ഒലിവ് ഓയിൽ എന്നിവ ഭക്ഷണത്തിൽ പതിവായി ഉൾപ്പെടുത്താം
മത്സ്യങ്ങളിൽ നിന്ന് ലഭിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡുകൾ ശരീരത്തിലെ ഇൻഫ്ലമേഷൻ) കുറയ്ക്കുകയും വ്യായാമത്തിന് ശേഷം മസിലുകളുടെ റിക്കവറി വേഗത്തിലാക്കുകയും ചെയ്യും
എല്ലുകളുടെ ബലത്തിന് കാൽസ്യവും വൈറ്റമിൻ ഡിയും ആവശ്യമാണ്. പേശികളുടെ മികച്ച പ്രവർത്തനത്തിന് മഗ്നീഷ്യം, അയൺ, സിങ്ക്, ബി-വൈറ്റമിനുകൾ എന്നിവയും ശരീരത്തിലെത്തണം
ജിമ്മിൽ വ്യായാമം ചെയ്യുമ്പോൾ ആവശ്യത്തിന് വെള്ളം കുടിക്കാൻ മറക്കരുത്. വിയർപ്പിലൂടെ നഷ്ടപ്പെടുന്ന ഇലക്ട്രോലൈറ്റുകൾ തിരിച്ചുപിടിക്കാൻ സോഡിയം, പൊട്ടാസ്യം എന്നിവ അടങ്ങിയ പാനീയങ്ങൾ കുടിക്കാം
വിവിധ നിറങ്ങളിലുള്ള പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഇവയിലടങ്ങിയ ആൻ്റീഓക്‌സിഡൻ്റുകൾ കഠിനമായ വ്യായാമം മൂലമുണ്ടാകുന്ന സമ്മർദ്ദങ്ങളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കും