29 September 2026

Sumeesh T Unneen

ജിമ്മിൽ പോകുന്നവർ അറിയാൻ; തടി കുറയ്ക്കാൻ ഇതാണ് ഏറ്റവും എളുപ്പവഴി!

Photo Credit: Unsplash

മസിലുണ്ടാക്കാനും കൊഴുപ്പ് കുറയ്ക്കാനും ഹൃദയത്തിൻ്റെ ആരോഗ്യം കൂട്ടാനും കാർഡിയോയും വെയിറ്റ് ട്രെയിനിംഗും ഒരുമിച്ച് ചെയ്യുന്നതാണ് ഏറ്റവും നല്ലത്

വ്യായാമം രണ്ടും കൂടിയാവാം

ഓട്ടം, സൈക്ലിംഗ്, നീന്തൽ എന്നിവയാണ് കാർഡിയോ വ്യായാമങ്ങൾ. ഇത് ഹൃദയത്തിൻ്റെയും ശ്വാസകോശത്തിൻ്റെയും ആരോഗ്യം വർധിപ്പിക്കുന്നു.

എന്താണ് കാർഡിയോ?

ഭാരമുയർത്തിയുള്ള വ്യായാമങ്ങളാണിത്. ശരീരത്തിന് കരുത്ത് നൽകാനും മസിലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും ഇത് സഹായിക്കും

എന്താണ് സ്ട്രെങ്ത് ട്രെയിനിങ്?

കാർഡിയോ ഹൃദയത്തെ കാക്കുമ്പോൾ സ്ട്രെങ്ത് ട്രെയിനിങ് പേശികൾക്ക് ബലം നൽകുന്നു. അതിനാൽ ശരീരത്തിൻ്റെ മൊത്തത്തിലുള്ള ആരോഗ്യം ഉറപ്പാക്കാൻ ഇതിലൂടെ സാധിക്കും

ഇരട്ടി ഗുണം

കാർഡിയോ ചെയ്യുമ്പോൾ കലോറി പെട്ടെന്ന് എരിഞ്ഞുതീരും. വെയിറ്റ് ട്രെയിനിങ് കൂടി ചെയ്താൽ വ്യായാമം കഴിഞ്ഞാലും ശരീരത്തിലെ അനാവശ്യ കൊഴുപ്പ് ബേൺ ചെയ്യുന്ന പ്രക്രിയ തുടരും

കൊഴുപ്പ് വേഗത്തിൽ കുറയ്ക്കാം

ഇവ രണ്ടും ഒരുമിച്ച് ശീലിക്കുന്നത് രക്തസമ്മർദ്ദവും ഹൃദയമിടിപ്പും സാധാരണ നിലയിലാക്കാൻ സഹായിക്കും. ഹൃദ്രോഗങ്ങളെ ഒരു പരിധി വരെ അകറ്റി നിർത്താം

ഹൃദയത്തിന് കൂടുതൽ കരുത്ത്

വ്യായാമത്തിന് ഒരുപാട് സമയമില്ലാത്തവർക്ക് കാർഡിയോയും വെയിറ്റും ചേർത്തുള്ള വ്യായാമങ്ങൾ ചെയ്യാം. 20-30 മിനിറ്റ് ചെയ്താൽ തന്നെ വലിയ മാറ്റം കാണാനാകും

കുറഞ്ഞ സമയം, വലിയ മാറ്റം

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഈ രീതി മികച്ചതാണ്. മാത്രമല്ല, സന്ധികൾക്ക് കൂടുതൽ ബലം കിട്ടുന്നതിനാൽ വ്യായാമത്തിനിടെ പരിക്കേൽക്കാനുള്ള സാധ്യതയും കുറയും

പ്രമേഹവും തടയാം