19 JUNE 2025

ASWATHY BALACHANDRAN

Image Courtesy: Getty Images

പഴമായി കഴിക്കണോ ജ്യൂസാക്കണോ? ​ഗുണം അധികം ഇതിന്

പഴങ്ങൾ ജ്യൂസ് ആക്കി കുടിക്കുന്നതിനേക്കാൾ നേരിട്ട് കഴിക്കുന്നതാണ് പൊതുവെ കൂടുതൽ ആരോഗ്യകരം. 

ആരോഗ്യകരം

ജ്യൂസിൽ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ടെങ്കിലും, പഴങ്ങളുടെ പ്രധാനപ്പെട്ട ചില ഘടകങ്ങൾ നഷ്ടപ്പെടാൻ സാധ്യതയുണ്ട്.

ധാതു

പഴങ്ങളിൽ നാരുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് ജ്യൂസ് ഉണ്ടാക്കുമ്പോൾ വലിയൊരു ശതമാനവും നഷ്ടപ്പെടുന്നു.

നാരുകൾ

ഒരു ഗ്ലാസ് ജ്യൂസ് ഉണ്ടാക്കാൻ പലപ്പോഴും ഒന്നിലധികം പഴങ്ങൾ വേണ്ടിവരും. ഇത് പഞ്ചസാരയുടെ അളവ് ജ്യൂസിൽ വർദ്ധിപ്പിക്കുന്നു.

ജ്യൂസ്

പഴം പൂർണ്ണമായി കഴിക്കുമ്പോൾ എല്ലാ പോഷകങ്ങളും ശരീരത്തിന് ലഭിക്കുന്നു

പോഷകം

പഴങ്ങൾ കഴിക്കുന്നത് ഉമിനീർ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കും, ഇത് പല്ലുകൾ വൃത്തിയാക്കി ആസിഡുകളെ നിർവീര്യമാക്കും.

ഉമിനീർ 

ജ്യൂസ് കുടിക്കുകയാണെങ്കിൽ മിതമായ അളവിൽ 100% ശുദ്ധമായ, പഞ്ചസാര ചേർക്കാത്ത ജ്യൂസ് മാത്രം തിരഞ്ഞെടുക്കുക.

പഞ്ചസാര

പഴങ്ങൾ നേരിട്ട് ബ്ലെൻഡ് ചെയ്ത് സ്മൂത്തിയാക്കി കുടിക്കുന്നത് നാരുകൾ നഷ്ടപ്പെടാതെ പോഷകങ്ങൾ ലഭിക്കാൻ സഹായിക്കും

സ്മൂത്തി