18 June 2025

TV9 MALAYALAM

അമിതമായി ഭക്ഷണം കഴിക്കുന്നുണ്ടോ? ഓറഞ്ച് തൊലിയിട്ട ചായ കുടിക്കൂ.

Image Courtesy: GettyImages

ഓറഞ്ച് നമുക്കെല്ലാവർക്കും ഇഷ്ടമുള്ള ഒരു പഴമാണ്. അതിൻ്റെ ആരോ​ഗ്യ ​ഗുണങ്ങളും ചെറുതല്ല. എന്നാൽ ഇവയുടെ തൊലി ഉപയോ​ഗിക്കാറുണ്ടോ.

ഓറഞ്ച്

ആന്റി ഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ് ഓറഞ്ചിൻ്റെ തൊലി കൂടാതെ ചർമ്മത്തിന് ആവശ്യമായ വിറ്റാമിൻ സിയും ഇതിൽ അടങ്ങിയിട്ടുണ്ട്.

ഓറഞ്ച് തൊലി

നിങ്ങൾ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നു എങ്കിൽ തീർച്ചയായും ഓറഞ്ച് തൊലി ഉപയോ​ഗിച്ച് ചായ തയ്യാറാക്കി കുടിക്കാവുന്നതാണ്.

ശരീരഭാരം

ഓറഞ്ചിൽ സിനെഫ്രിൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് മെറ്റബോളിസം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു നല്ലൊരു സംയുക്തമാണ്.

മെറ്റബോളിസം

കൂടാതെ ഈ സംയുക്തം നിങ്ങളുടെ കലോറി വേഗത്തിൽ കുറയ്ക്കുകയും ശരീരത്തിലെ കൊഴുപ്പ് കത്തിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

കലോറി

ഓറഞ്ച് തൊലിയിട്ടുള്ള ചായയിൽ ആന്റിഓക്‌സിഡന്റുകൾ ഉള്ളതിനാൽ ഇത് ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാൻ സഹായിക്കുന്നു.

വിഷാംശം

ഓറഞ്ച് തൊലിയിൽ ഉയർന്ന അളവിൽ നാരുകൾ  ഉണ്ട്. അതിനാൽ ചായ കുടിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കുന്നതിൽ നിന്ന് അകറ്റുന്നു.

നാരുകൾ