9 October 2026
Nithya V
Image Credit: Unsplash, PTI
പ്രോട്ടീൻ ലഭിക്കാൻ കൂടുതൽ ആളുകളും ആശ്രയിക്കുന്നത് മുട്ടയെയും ഇറച്ചിയെയുമൊക്കെയാണ്. ഒരു പുഴുങ്ങിയ മുട്ടയിൽ ഏകദേശം 6 ഗ്രാം വരെ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.
എന്നാൽ, സസ്യാഹാരം മാത്രം കഴിക്കുന്നവർക്ക് ഇതിന് മികച്ച പകരക്കാരായി ഉപയോഗിക്കാവുന്ന ചില സൂപ്പർ പച്ചക്കറികളുണ്ട്.
ദിവസേനയുള്ള ഭക്ഷണക്രമത്തിൽ ഇവ ഉൾപ്പെടുത്തുന്നത് വഴി ശരീരത്തിന് ആവശ്യമായ പ്രോട്ടീനും മറ്റ് പോഷകങ്ങളും എളുപ്പത്തിൽ ലഭ്യമാക്കാം.
ഗ്രീൻ പീസ് പ്രോട്ടീന്റെ ഒരു വൻ സ്രോതസ്സാണ്. ഒരു കപ്പ് വേവിച്ച ഗ്രീൻ പീസിൽ ഏകദേശം 8 മുതൽ 9 ഗ്രാം വരെ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.
ഒരു കപ്പ് സോയാബീനിൽ 18 ഗ്രാമോളം പ്രോട്ടീനാണ് ലഭിക്കുന്നത്. പേശികളുടെ വളർച്ചയ്ക്കും ഉന്മേഷത്തിനും ഇത് ഏറെ ഗുണം ചെയ്യും.
വേവിച്ച ഒരു കപ്പ് പാലക് ചീരയിൽ ഏകദേശം 5-6 ഗ്രാം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. പ്രോട്ടീന് പുറമെ അയൺ, കാൽസ്യം എന്നിവയും ലഭിക്കും.
ഒരു കപ്പ് ബ്രോക്കോളിയിൽ ഏകദേശം 4 മുതൽ 5 ഗ്രാം വരെ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ വിഷാംശങ്ങൾ പുറന്തള്ളാനും സഹായിക്കും.
മുളപ്പിച്ച ചെറുപയർ ഒരുകപ്പിലൂടെ 6 മുതൽ 7 ഗ്രാം വരെ പ്രോട്ടീൻ ശരീരത്തിലെത്തും. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും ഇത് നല്ലതാണ്.