11 September 2026
Sumeesh T Unneen
Photo Credit: Unsplash
ബാലിയിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്കായി ഐ.ആർ.സി.ടി.സിയുടെ പുതിയ ടൂർ പാക്കേജ്. ഹൈദരാബാദിൽ നിന്നാണ് 4 രാത്രിയും 5 പകലും നീളുന്ന ഈ യാത്ര ആരംഭിക്കുന്നത്.
ട്രിപ്പിൾ ഷെയറിങ്ങിൽ ഒരാൾക്ക് 95,500 രൂപയാണ് നിരക്ക്. വിമാന ടിക്കറ്റ്, ത്രീ സ്റ്റാർ ഹോട്ടൽ താമസം, ഭക്ഷണം, യാത്രകൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. ഡബിൾ ഷെയറിങ്ങിന് 95,900 രൂപയാണ് നിരക്ക്
ഒറ്റയ്ക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും ഈ പാക്കേജിലൂടെ ബാലി സന്ദർശിക്കാം. സിംഗിൾ റൂം ഓപ്ഷൻ തിരഞ്ഞെടുക്കുന്നവർക്ക് 1,01,600 രൂപയാണ് പാക്കേജ് നിരക്കായി ഈടാക്കുന്നത്
2 മുതൽ 11 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് പ്രത്യേക നിരക്കുകളാണ്. പ്രത്യേകം കിടക്ക ആവശ്യമുള്ള കുട്ടികൾക്ക് 89,050 രൂപയും, കിടക്ക ആവശ്യമില്ലാത്തവർക്ക് 85,500 രൂപയുമാണ് നിരക്ക്
‘ബാലി പാരഡൈസ് എക്സ് ഹൈദരാബാദ്’' എന്ന് പേരിട്ടിരിക്കുന്ന പാക്കേജിൽ സെപ്റ്റംബർ 24-നാണ് ഹൈദരാബാദിൽ നിന്ന് പുറപ്പെടുന്നത്. ഹോ ചി മിൻ സിറ്റി വഴിയാണ് ബാലിയിലേക്കുള്ള യാത്ര ക്രമീകരിച്ചിരിക്കുന്നത്
ബാലിയിലെത്തുന്ന ആദ്യ ദിനം ജിംബാരൻ ബീച്ച് സന്ദർശിക്കും. രണ്ടാം ദിവസം പ്രശസ്തമായ കിൻ്റാമണി, ഉബുദ്, ബാത്തുർ തടാകം, മങ്കി സാങ്ച്വറി, ടിർട്ട എംപുൾ ക്ഷേത്രം തുടങ്ങിയവ കാണാം.
മൂന്നാം ദിവസം തൻജുങ് ബെനോവ ബീച്ചിലെ വാട്ടർ റൈഡുകൾ ആസ്വദിക്കാം. ഒപ്പം ടർട്ടിൽ ഐലൻഡ് സന്ദർശനവും ഉലുവാട്ടു ക്ഷേത്രത്തിലെ പ്രശസ്തമായ കെചക് ഡാൻസും ടൂറിൻ്റെ ഭാഗമാണ്.
തമൻ അയുൻ, ഉലൂൻ ദാനു ബ്രതൻ, താന ലോട്ട് എന്നീ ക്ഷേത്രങ്ങളാണ് നാലാം ദിനത്തിലെ പ്രധാന ആകർഷണങ്ങൾ. സന്ധ്യയ്ക്ക് മനോഹരമായ സൂര്യാസ്തമയവും ആസ്വദിക്കാം