08 October 2026
Sumeesh T Unneen
Photo Credit: Unsplash
കൊച്ചിയിൽ നിന്ന് ചരിത്രനഗരമായ ഹൈദരാബാദിലേക്ക് വിമാനയാത്ര ഒരുക്കി ഐ.ആർ.സി.ടി.സി. 'അമേസിംഗ് ഹൈദരാബാദ് വിത്ത് സ്റ്റാച്യു ഓഫ് ഇക്വാലിറ്റി' എന്നാണ് ഈ പാക്കേജിൻ്റെ പേര്
3 രാത്രിയും 4 പകലും നീളുന്നതാണ് ഈ ടൂർ പാക്കേജ്. ഒക്ടോബർ 12-ന് ആരംഭിച്ച് ഒക്ടോബർ 15-ന് അവസാനിക്കുന്ന രീതിയിലാണ് യാത്രാക്രമം ഒരുക്കിയിരിക്കുന്നത്
രാവിലെ കൊച്ചിയിൽ നിന്ന് പുറപ്പെടുന്ന ഇൻഡിഗോ വിമാനം 8:40-ന് ഹൈദരാബാദിൽ എത്തും. തുടർന്ന് സ്റ്റാച്യു ഓഫ് ഇക്വാലിറ്റി, ചാർമിനാർ, ഗോൽക്കൊണ്ട കോട്ട എന്നിവ സന്ദർശിക്കും
യാത്രയുടെ രണ്ടാം ദിവസം ലോകപ്രശസ്തമായ രാമോജി ഫിലിം സിറ്റിയിലാണ് ചിലവഴിക്കുക. സിനിമാപ്രേമികൾക്കും വിനോദസഞ്ചാരികൾക്കും ഇതൊരു മികച്ച അനുഭവമായിരിക്കും
മൂന്നാം ദിവസം മക്ക മസ്ജിദ്, ചൗമഹല്ല കൊട്ടാരം എന്നിവ സന്ദർശിക്കും. ഉച്ചയ്ക്ക് ശേഷം നഗരത്തിൽ ഷോപ്പിംഗ് നടത്താനും പ്രശസ്തമായ ഹൈദരാബാദി ബിരിയാണി ആസ്വദിക്കാനും അവസരമുണ്ട്
ഹൈദരാബാദിൽ നടക്കുന്ന ഇന്ത്യ - വെസ്റ്റ് ഇൻഡീസ് ടി20 ക്രിക്കറ്റ് മത്സരം കാണാനും ഈ യാത്രയിൽ അവസരമുണ്ട്. എന്നാൽ ഇതിൻ്റെ ടിക്കറ്റ് സ്വന്തമായി എടുക്കേണ്ടതാണ്
അവസാന ദിനം സലാർജംഗ് മ്യൂസിയം, ബിർള മന്ദിർ എന്നിവ സന്ദർശിക്കും. ഒക്ടോബർ 15-ന് രാത്രി 11:20-നുള്ള വിമാനത്തിൽ തിരികെ യാത്ര തിരിച്ച് പിറ്റേന്ന് പുലർച്ചെ കൊച്ചിയിലെത്തും
ഒരാൾക്ക് 27,150 രൂപ മുതലാണ് പാക്കേജ് നിരക്ക് ആരംഭിക്കുന്നത്. വിമാന ടിക്കറ്റ്, എ.സി റൂം, പ്രഭാതഭക്ഷണം, അത്താഴം, ഗൈഡ് എന്നിവ ഇതിൽ ഉൾപ്പെടും. ഉച്ചഭക്ഷണവും പ്രവേശന പാസുകളും സഞ്ചാരികൾ വഹിക്കണം