07 APRIL 2026
Aswathy Balachandran
Image Courtesy: Facebook
നിയമസഭയിൽ ചില അപൂർവ്വ റെക്കോർഡുകൾ ഉണ്ട് നമ്മൾ മലയാളികൾ താരങ്ങളായ ചില റെക്കോർഡുകൾ
എ എ അനീസ് ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിൽ കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയാണ് ഇദ്ദേഹം
രമേശ് ചെന്നിത്തല കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി. 28 ആം വയസ്സിലാണ് മന്ത്രിയായത്
കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായിരുന്ന വനിത എന്ന സ്ഥാനം കെ ആർ ഗൗരിയമ്മയ്ക്ക് സ്വന്തം
നിയമസഭയിൽ ഏറ്റവും കുറവ് കാലം അംഗമായിരുന്ന വ്യക്തിയാണ് സി ഹരിദാസ്
ഏറ്റവും കുറഞ്ഞ കാലം മന്ത്രിയായിരുന്ന വ്യക്തി എന്ന് റെക്കോർഡ് എംപി വീരേന്ദ്രകുമാറിനാണ് സ്വന്തം. അഞ്ചുദിവസമാണ് മന്ത്രിയായിരുന്നത്
കേരളത്തിലെ ഏറ്റവും കൂടുതൽ മന്ത്രിസഭകളിൽ അംഗമായിരുന്നു എന്ന റെക്കോർഡ് കെ എം മാണിക്കാണ് സ്വന്തം
കേരള നിയമസഭാംഗമായ ആദ്യ ഐഎഎസ് ഓഫീസർ അൽഫോൺസ് കണ്ണന്താനം ആണ്
കേരള നിയമസഭയിലെ ആദ്യ ആംഗ്ലോ ഇന്ത്യൻ പ്രതിനിധി എന്ന റെക്കോർഡ് വില്യം ഹാമിൽട്ടൻ ഡിക്രൂസിന് സ്വന്തം
ആദ്യമായി ഒരു ഇന്ത്യൻ പ്രസിഡന്റ് അഭിസംബോധന ചെയ്ത നിയമസഭ കേരള നിയമസഭയാണ്. കെ ആർ നാരായണനായിരുന്നു ആ പ്രസിഡന്റ്