25 July 2026
NEETHU VIJAYAN
Image Courtesy: Getty Images
തേനീച്ചയോ കടന്നലോ കുത്തിയാൽ നമ്മൾ ആദ്യം ചെയ്യേണ്ട ചില ഫസ്റ്റ് എയ്ഡുകളുണ്ട്. പലരും ഇതറിയാതെ പല വിദ്യകളും പരീക്ഷിക്കും.
തേനീച്ചയോ കടന്നലോ കുത്തിയാൽ അതിൻ്റെ വേദനയും നീരും പെട്ടെന്ന് കുറയ്ക്കാൻ അടിയന്തരമായി ചെയ്യേണ്ട പ്രഥമശുശ്രൂഷകൾ എന്തെല്ലാമെന്ന് നോക്കാം.
തേനീച്ച കുത്തിയാൽ മുള്ള് ചർമ്മത്തിലുണ്ടാകും. അത് ആദ്യം മാറ്റണം. മുള്ള് അമർത്തി ഞെക്കരുത്, കാരണം വിഷം കൂടുതൽ ശരീരത്തിലേക്ക് പടരും.
കുത്തേറ്റ ഭാഗം അണുവിമുക്തമാക്കാൻ തണുത്ത വെള്ളവും സോപ്പും ഉപയോഗിച്ച് നന്നായി കഴുകുക. ബാക്ടീരിയൽ അണുബാധ തടയാൻ ഇത് സഹായിക്കും.
ഒരു കഷ്ണം തുണിയിൽ ഐസ് പൊതിഞ്ഞ് കുത്തേറ്റ ഭാഗത്ത് 10-15 മിനിറ്റ് വെക്കുക. ഇത് രക്തയോട്ടം കുറച്ച് വേദനയും നീരും പെട്ടെന്ന് മാറ്റും. ഐസ് നേരിട്ട് വെക്കരുത്.
കുത്തേറ്റ ഭാഗത്ത് ബേക്കിംഗ് സോഡയിൽ അല്പം വെള്ളം ചേർത്ത് പേസ്റ്റാക്കി പുരട്ടാം. കടന്നൽ കുത്തിയാൽ അല്പം വിനാഗിരിയോ നാരങ്ങാനീരോ തേക്കുന്നതും നല്ലത്.
കുത്തേറ്റ ഭാഗം ചൊറിയരുത്. ചളി, മണ്ണ്, ചാണകം, ചാരം തുടങ്ങിയവ മുറിവിൽ പുരട്ടരുത്. കാരണം ഇത് മാരകമായ അണുബാധയ്ക്ക് കാരണമാകും.