21 May 2025

NANDHA DAS

കാഴ്ച ശക്തി  കൂട്ടണോ?

Image Courtesy: Freepik

പോഷകാഹാരക്കുറവ് കാഴ്ച ശക്തിയെ ബാധിക്കാം. അതിനാൽ, കാഴ്ചയ്ക്ക് ആവശ്യമായ പോഷകങ്ങൾ അടങ്ങിയ ചില ഭക്ഷണങ്ങൾ പരിചയപ്പെടാം.

കാഴ്ച ശക്തി

ബീറ്റാ കരോട്ടിൻ, സിയാക്സാന്തിൻ, ല്യൂട്ടിൻ എന്നിവ അടങ്ങിയിട്ടുള്ള വെണ്ടയ്ക്ക നല്ല കാഴ്ച നിലനിർത്താൻ സഹായിക്കും.

വെണ്ടയ്ക്ക

ബീറ്റ കരോട്ടീൻ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ കാരറ്റ് ഡയറ്റിൽ ഉൾപ്പെടുത്തുന്നതും  കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്.

കാരറ്റ്

ധാരാളം പോഷ​ക​ഗുണങ്ങൾ അടങ്ങിയ മധുരക്കിഴങ്ങ് പതിവായി കഴിക്കുന്നതും കണ്ണുകളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യും.

മധുരക്കിഴങ്ങ്

വിറ്റാമിൻ സി, ഇ, സിങ്ക്, ചെമ്പ് തുടങ്ങിയ പോഷകങ്ങൾ അടങ്ങിയ ആപ്രിക്കോട്ട് കാഴ്ചശക്തി മെച്ചപ്പെടുത്താൻ വളരെ നല്ലതാണ്.

ആപ്രിക്കോട്ട്

കണ്ണിൻറെ ആരോഗ്യത്തിന് അത്യാവശ്യമായ വിറ്റാമിൻ എ, സി എന്നിവ അടങ്ങിയ പേരയ്ക്ക കണ്ണിൻറെ ആരോഗ്യത്തിന് ഉത്തമമാണ്.

പേരയ്ക്ക

കണ്ണിൻ്റെ ആരോഗ്യം വർദ്ധിപ്പിക്കുന്ന ആൻ്റിഓക്‌സിഡൻ്റായ ല്യൂട്ടിൻ അടങ്ങിയ ബ്രൊക്കോളി ഡയറ്റിൽ ഉൾപ്പെടുത്തുന്നതും നല്ലതാണ്.

ബ്രൊക്കോളി

ഒമേഗ -3 ആസിഡുകളാൽ സമ്പന്നമായ മീൻ കഴിക്കുന്നത് കാഴ്ചശക്തി കൂട്ടാനും കണ്ണിന്റെ ആരോഗ്യം നിലനിർത്താനും സഹായിക്കും.

മീൻ