ഡയറ്റിൽ സ്പ്രിങ് ഒണിയൻ ഉൾപ്പെടുത്തിയാൽ ഗുണങ്ങൾ പലവിധം

21 May 2025

Abdul Basith

Pic Credit: Unsplash

നമ്മുടെ ഭക്ഷണക്രമത്തിൽ സ്പ്രിങ് ഒണിയൻ അത്ര പരിചിതമല്ല. എന്നാൽ, സ്പ്രിങ് ഒണിയനിൽ പല ആരോഗ്യഗുണങ്ങളുണ്ട് താനും. അവ പരിശോധിക്കാം.

സ്പ്രിങ് ഒണിയൻ

സ്പ്രിങ് ഒണിയനിൽ പോഷകങ്ങളുണ്ട്. വൈറ്റമിൻ എ, സി, കെ എന്നിവകളും പൊട്ടാസ്യം, കാൽഷ്യം എന്നീ മിനറലുകളും ധാരാളമായി അടങ്ങിയിരിക്കുന്നു.

വൈറ്റമിൻ

സ്പ്രിങ് ഒണിയനിൽ ആൻ്റി ഇൻഫ്ലമേറ്ററി പ്രോപ്പർട്ടികളായ ക്വീർസെറ്റിനും ഫ്ലാവൊനോയ്ഡുകളും അടങ്ങിയിരിക്കുന്നു. ഇത് ഇൻഫ്ലമേഷൻ കുറയ്ക്കും.

ഇൻഫ്ലമേഷൻ

സ്പ്രിങ് ഒണിയൻ ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. സ്പ്രിങ് ഒണിയനിലെ സൾഫർ രക്തത്തിലെ കൊളസ്ട്രോൾ കുറയ്ക്കും.

ഹൃദയാരോഗ്യം

സ്പ്രിങ് ഒണിയനിൽ ആൻ്റിമൈക്രോബിയൽ എഫക്ടുകളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് പകർച്ചവ്യാധികളിൽ നിന്ന് രക്ഷനേടാൻ സഹായിക്കും.

പകർച്ചവ്യാധി

ചില പഠനങ്ങളനുസരിച്ച് സ്പ്രിങ് ഒണിയൻ ഉപയോഗിക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ കഴിയും.

ഷുഗർ

സ്പ്രിങ് ഒണിയനിൽ പ്രീബയോട്ടിക് ഫൈബറും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് വയറ്റിൽ ഹെൽത്തി മൈക്രോബയോമുകളെ ഉണ്ടാക്കും.

ഉദരാരോഗ്യം

ഡയറ്ററി ഫൈബർ അടങ്ങിയിരിക്കുന്നതിനാൽ സ്പ്രിങ് ഒണിയൻ കഴിക്കുന്നതിലൂടെ മല ബന്ധം ഒഴിവാക്കി ദഹനം മെച്ചപ്പെടുത്താനും സാധിക്കും.

മലബന്ധം