08 August 2025
ASWATHY BALACHANDRAN
Image Courtesy: Freepik
പ്രോട്ടീനും കാല്‍സ്യവും പ്രൊബയോട്ടിക്‌സും വിറ്റാമിന്‍ ബി 12 വുമൊക്കെയായി പോഷക സമൃദ്ധമാണ് യോഗര്‍ട്ട്.
എന്നാല്‍ അവയിലേക്ക് ഫ്ലേവറുകളും അധിക പഞ്ചസാരയും ചേര്‍ക്കുന്നതോടെ ഈ പറഞ്ഞ ഗുണങ്ങള്‍ പിന്നിലേക്ക് മാറാം.
ഉയർന്ന അളവില്‍ ഫ്രക്ടോസ് കോൺ സിറപ്പ്, കരിമ്പ് പഞ്ചസാര, പഴങ്ങളുടെ സാന്ദ്രത എന്നിവ ശ്രദ്ധിക്കേണ്ടതും ഒഴിവാക്കേണ്ടതുമാണ്.
ചില കൃത്രിമ ആഡ്-ഇന്നുകൾ ഹൃദയ സംബന്ധമായ അസുഖങ്ങൾ, പ്രമേഹം, കാൻസർ എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കും.
കൃത്രിമ കളറിങ്ങിനായി, ബ്ലൂ 1, ബ്ലൂ 2, ഗ്രീന്‍ 3, റെഡ് 3, റെഡ് 4, യെല്ലോ 5, യെല്ലോ 6 തുടങ്ങിയ ചേരുവകൾ ഒഴിവാക്കുക. പകരം, കളറിങ് ഏജന്റുകൾക്കായി ബീറ്റ്റൂട്ട് പൊടി യോഗര്‍ട്ട് തിരഞ്ഞെടുക്കുക.
യോഗര്‍ട്ടിന് കട്ടിയും മെച്ചപ്പെട്ട ഘടനയും കിട്ടുന്നതിന് ചില ഗം ആന്‍റ് തിക്കേഴ്സ് ഉപയോഗിക്കാറുണ്ട്. ഇത് പലപ്പോഴും ദഹനപ്രശ്നങ്ങളും വീക്കവും ഉണ്ടാക്കും.
പ്രകൃതിദത്തമായത് തിരഞ്ഞെടുക്കാം. കടല, മുരിങ്ങ, ഈന്തപ്പഴം, കടലമാവ് പ്രകൃതിദത്തവും സംസ്കരിക്കാത്തതുമായ അഡിറ്റീവുകൾ ഉള്ളത് ഉപയോഗിച്ചിട്ടുള്ളത് ഉപയോഗിക്കാം.
അനാവശ്യമായ മറ്റ് ഘടകങ്ങള്‍ ഒഴിവാക്കിയാല്‍ യോഗര്‍ട്ട് കാൽസ്യം, പ്രോട്ടീൻ, പ്രോബയോട്ടിക്സ് എന്നിവയുടെ മികച്ച ഉറവിടമാണ്. ലേബല്‍ വായിച്ചുകൊണ്ട് ആരോഗ്യകരമായ യോഗര്‍ട്ട് തിരഞ്ഞെടുക്കാം.